മാനന്തവാടിയില്‍ നിയന്ത്രണം വിട്ട് ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു; 9 മരണം; പരിക്കേറ്റവരുടെ നില ഗുരുതരം

0

കല്‍പ്പറ്റ:
മാനന്തവാടിയില്‍ ജീപ്പ് മറിഞ്ഞ് 9 പേര്‍ മരിച്ചു. 4 പേര്‍ക്ക് പരിക്കേറ്റു. തേയിലതോട്ടം തൊഴിലാളികളാണ് മരിച്ചത്. തലപ്പുഴ  കണ്ണോത്ത് മലയ്ക്ക് സമീപമാണ് അപകടം ഉണ്ടായത്.  മരിച്ചവര്‍ വയനാട് സ്വദേശികളാണ്.

റാണി, ശാന്തി, ചിന്നമ്മ, ലീല എന്നിവർ മരിച്ചതായി പ്രാഥിക വിവരം.വൈകീട്ട് നാല് മണിയോടെയാണ് അപകടമുണ്ടായത്. കമ്പമല എസ്റ്റേറ്റിലെ തൊഴിലാളികളാണ് അപകടത്തിൽപെട്ടത്. 13 പേർ ജീപ്പിലുണ്ടായിരുന്നതായാണ് വിവരം. പണി കഴിഞ്ഞ് തിരിച്ച് പോകുമ്പോളാണ് അപകടമുണ്ടായത്. കമ്പമല ശ്രീലങ്കൻ അഭയാർഥി ക്യാംപിൽ താമസിക്കുന്നവരുൾപ്പെടെയാണ് അപകടത്തിൽപ്പെട്ടത്.

കണ്ണോത്ത് മല ഭാഗത്തു നിന്ന് തലപ്പുഴ റോഡിലേക്ക് ഇറങ്ങി വരുന്ന വഴി കണ്ണോത്തുമല ബസ് വെയിറ്റിങ് ഷെഡിന് സമീപത്ത് താഴ്ചയിലേക്കാണ് ജീപ്പ് മറിഞ്ഞത്. പരുക്കേറ്റവരെ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാഹനം പൂർണമായി തകർന്ന നിലയിലാണ്.

Content Highlights: Jeep lost control at Mananthavadi and overturned into Koka; 9 death; The condition of the injured is serious

ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !