കരിപ്പൂർ വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിച്ച ദമ്പതികൾ കസ്റ്റംസിന്റെ പിടിയിൽ. മലപ്പുറം വഴിക്കടവ് സ്വദേശികളായ അമീർ മോൻ, സഫ്‌ന എന്നിവരാണ് ഒന്നേകാൽ കോടി രൂപ വിലവരുന്ന സ്വർണം ഒളിപ്പിച്ച് കടത്തുന്നതിനിടെ പിടിയിലായത്. ദമ്പതികളുടെ ഒപ്പം ഇവരുടെ കുട്ടിയും ഉണ്ടായിരുന്നു. ഇന്നലെ രാത്രി ജിദ്ദയിൽ നിന്ന് എയർ ഇന്ത്യാ എക്‌സ്‌പ്രസ് വിമാനത്തിലാണ് ദമ്പതികൾ കരിപ്പൂർ വിമാനത്തിലെത്തിയത്.
അടിവസ്‌ത്രത്തിൽ ഒളിപ്പിച്ചാണ് ദമ്പതികൾ സ്വർണം കടത്താൻ ശ്രമിച്ചത്. കുടുംബസമേതം എത്തുന്ന യാത്രക്കാർക്ക് നൽകുന്ന സവിശേഷ പരിഗണന ദുരുപയോഗം ചെയ്ത് അമീറും സഫ്‌നയും സ്വർണക്കടത്ത് നടത്താൻ ശ്രമിക്കുകയായിരുന്നുവെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ പറഞ്ഞു. സഫ്‌നയുടെ പെരുമാറ്റത്തിൽ സംശയം തോന്നി ഉദ്യോഗസ്ഥർ പരിശോധന നടത്തിയതോടെയാണ് ദമ്പതികൾ പിടിയിലാവുന്നത്. 1104 ഗ്രാം സ്വർണ മിശ്രിതമാണ് സഫ്‌നയിൽ നിന്ന് കണ്ടെത്തിയത്.
ക്യാപ്‌സൂൾ രൂപത്തിൽ ശരീരത്തിൽ സ്വർണം കടത്താനാണ് അമീർ ശ്രമിച്ചത്. രണ്ട് പേരിൽ നിന്നും പിടികൂടിയ സ്വർണമിശ്രിതത്തിൽ നിന്ന് 2055 ഗ്രാം സ്വർണം വേർതിരിച്ചെടുത്തു. 50,000 രൂപയാണ് ഇരുവർക്കുമായി കള്ളക്കടത്തുസംഘം വാഗ്ദ്ധാനം ചെയ്തിരുന്നതെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ പറഞ്ഞു. ദമ്പതികളുടെ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ ഉടൻ സ്വീകരിക്കുമെന്ന് കസ്റ്റംസ് വ്യക്തമാക്കി.
Content Highlights: Attempt to smuggle gold by hiding it in underwear; The couple was arrested
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !