ഓടിക്കൊണ്ടിരിക്കെ കാറിന് തീ പിടിച്ചു; കുട്ടികൾ ഉൾപ്പെടെയുള്ള കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

0

തൃശൂർ
: ചൂണ്ടലിൽ ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു. മൂന്ന് കുട്ടികൾ ഉൾപ്പെടെയുള്ള കുടുംബം തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഇന്ന് വൈകീട്ടാണ് സംഭവം. 

വൈകീട്ട് 7.15നു പഴുന്നാന ചൂണ്ടൽ റോഡിൽ വച്ചാണ് കാർ കത്തിയത്. പഴുന്നാന കരിമ്പനക്കൽ വീട്ടിൽ ഷെൽജിയുടെ ഉടമസ്ഥതയിലുള്ള ഹ്യുണ്ടായ് ഇയോൾ കാറാണ് കത്തി നശിച്ചത്. ഷെൽജിയും മകനും സഹോദരന്റെ മക്കളുമായിരുന്നു കാറിൽ. 

ഓടിക്കൊണ്ടിരിക്കെ മുൻ വശത്തു നിന്നാണ് തീ ഉയർന്നത്. ഇതു കണ്ടു കാർ നിർത്തി ഷെൽജിയും കുട്ടികളും പുറത്തിറങ്ങി. നിമിഷങ്ങൾക്കുള്ള കാർ പൂർണമായി കത്തി നശിച്ചു. കുന്നംകുളത്തു നിന്നു അഗ്നിശമന സേന എത്തുമ്പോഴേക്കും കാർ പൂർണമായി കത്തി നശിച്ചിരുന്നു.

Content Highlights: The car caught fire while driving; In Thrissur, the family, including the children, escaped unscathed

ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !