വളാഞ്ചേരി : തൊഴിൽ ശാലകളും അക്കാദമിക സംവിധാനങ്ങളും തമ്മിലുള്ള അന്തരം ഇല്ലാതാക്കുന്ന നൈപുണ്യങ്ങൾ പരിശീലിപ്പിക്കുവാൻ സ്കിൽ മാസ്റ്റേഴ്സ് എന്ന പേരിൽ കേരളത്തിൽ ഇതാദ്യമായി ഒരു മൾട്ടി ഫേസ്ഡ് ഫിനിഷിംഗ് സ്കൂൾ വളാഞ്ചേരിക്കടുത്ത് കഞ്ഞിപ്പുരയിൽ ബുധനാഴ്ച്ച രാവിലെ 11 മണിക്ക് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും.
ഐ.ടി. ഹെൽത്ത് കെയർ , എഞ്ചിനീയറിംഗ്, ടൂറിസം , നിർമ്മാണം , തുടങ്ങി ഇരുപതോളം മേഖലകളിലെ വ്യത്യസ്തമായ തസ്തികകൾക്ക് അനിവാര്യമായ നൈപുണ്യങ്ങൾ തൊഴിൽ മേഖലയിലെ വിദഗ്ധരുടെ നേതൃത്വത്തിൽ പരിശീലനം നൽകുന്ന രീതിയിലാണ് ഫിനിഷിങ് സ്കൂൾ രൂപപ്പെടുത്തിയിട്ടുള്ളത്.
വ്യത്യസ്ത യോഗ്യതയോടെ തൊഴിൽ തേടുന്ന യുവതീ യുവാക്കൾക്ക് ഈ കേന്ദ്രത്തിൽ സൗജന്യമായി രജിസ്ടർ ചെയ്യാവുന്നതാണ്. ഈ വർഷം 2500 പേർക്ക് പരിശീലനം നൽകി തൊഴിൽ ഉറപ്പാക്കുന്നതാണ്.
Content Highlights: Finishing school coming up in Valancherry Kanjipura.. Inauguration on Wednesday
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !