കൊണ്ടോട്ടി കൊളത്തൂർ നീറ്റാണിമലയിൽ കെഎസ്ആർടിസി ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ചു.അപകടത്തിൽ ബൈക്ക് യാത്രക്കാരായ രണ്ടു പേർ മരണപ്പെട്ടു.
മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.
ഐക്കരപ്പടി പുതുക്കോട് സ്വദേശികളാണെന്നാണ് പ്രാഥമിക വിവരം. ദേശീയപാതയിൽ ഇന്ന് വൈകിട്ട് മൂന്നുമണിയോടെയാണ് അപകടമുണ്ടായത്.
കോഴിക്കോട് ഭാഗത്തേയ്ക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസ്സും എതിരെ വന്ന സ്കൂട്ടറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തെ തുടർന്ന് ഗുരുതരമായി പരുക്കേറ്റ രണ്ടു യാത്രക്കാരെയും നാട്ടുകാർ കൊണ്ടോട്ടി ആശുപത്രികളിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മരണപ്പെട്ടവരുടെ മൃതദേഹം കൊണ്ടോട്ടിയിലെ രണ്ടു സ്വകാര്യ ആശുപത്രികളിൽ സൂക്ഷിച്ചിരിക്കുന്നത്.
ഇവിടെ നിന്നും മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റും. അപകടത്തിൽ സ്കൂട്ടർ പൂർണ്ണമായും തകർന്നു.കൊണ്ടോട്ടി പൊലീസ് തുടർ നടപടികൾ സ്വീകരിച്ചു.
Content Highlights: KSRTC bus and scooter collide in Kondoti, two killed.
ഏറ്റവും പുതിയ വാർത്തകൾ:



വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !