തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ഇന്ന് ഉന്നതതലയോഗം ചേരും. വൈകീട്ട് 3.30നാണ് യോഗം. നിരക്ക് വര്‍ധന അടക്കമുള്ള കാര്യങ്ങള്‍ തീരുമാനിക്കാന്‍ ഇന്ന് മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും കൂടിയാലോചന നടത്തും.
എന്ത് നടപടിയെടുക്കണമെന്ന അന്തിമ തീരുമാനം കൂടിക്കാഴ്ചയില്‍ ഉണ്ടാകും. കൂടിയ വിലക്ക് വൈദ്യുതി വാങ്ങണോ, അതോ ലോഡ് ഷെഡിങ് വേണോ എന്ന് മുഖ്യമന്ത്രി തീരുമാനിക്കും. ഓണവും പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പും കണക്കിലെടുത്ത് ലോഡ്‌ഷെഡിങ്ങ് തല്‍ക്കാലം ഉണ്ടായേക്കില്ലെന്നാണ് സൂചന.
കേന്ദ്ര വൈദ്യുത നിലയങ്ങളിലെ സാങ്കേതിക തകരാർ മൂലം കേന്ദ്ര വിഹിതത്തിലുണ്ടായ കുറവ് പരിഹരിച്ചെങ്കിലും പവർ എക്സ്ചേഞ്ചിൽ നിന്നു വില കൂടിയ വൈദ്യുതി വാങ്ങുന്നതു മൂലമുള്ള സാമ്പത്തിക പ്രതിസന്ധി തുടരുകയാണ്. പുറത്തു നിന്ന് 500 മെഗാവാട്ട് വാങ്ങാനുള്ള ടെൻഡർ സെപ്റ്റംബർ 4ന് തുറക്കുമ്പോൾ ന്യായ വിലയ്ക്ക് മതിയായ വൈദ്യുതി ലഭിച്ചാൽ മാത്രമേ വരും മാസങ്ങളിൽ ലോഡ് ഷെഡിങ് ഒഴിവാകൂ.
ഏറ്റവും പുതിയ വാർത്തകൾ:
Content Highlights: Load shedding or rate hike?; Chief Minister's meeting today on power crisis
ഏറ്റവും പുതിയ വാർത്തകൾ:


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !