മുംബൈ: ബ്രസീല്‍ ഫുട്‌ബോള്‍ താരം നെയ്മര്‍ ഇന്ത്യയിലേക്ക്. എഎഫ്‌സി കപ്പ് ഫുട്‌ബോളില്‍ ഇന്ത്യന്‍ ക്ലബായ മുംബൈ സിറ്റി എഫ്‌സിക്കെതിരെ കളിക്കുന്നതിനാണ് നെയ്മറുടെ ടീമായ അല്‍ ഹിലാല്‍ ഇന്ത്യയില്‍ എത്തുന്നത്. അല്‍ ഹിലാലിന് വേണ്ടി എവേ മത്സരം കളിക്കുന്നതിനാണ് നെയ്മര്‍ ഇന്ത്യയില്‍ എത്തുന്നത്. നെയ്മര്‍ ആദ്യമായാണ് ഇന്ത്യയില്‍ കളിക്കാന്‍ പോകുന്നത്.
എഎഫ്‌സി കപ്പില്‍ മുംബൈ സിറ്റിയും അല്‍ ഹിലാലും ഒരേ ഗ്രൂപ്പിലാണ്. ഗ്രൂപ്പ് ഡിയില്‍ മുംബൈ സിറ്റിക്കും അല്‍ ഹിലാലിനും പുറമേ എഫ്‌സി നാസാജി, നവബഹോര്‍ എന്നി ടീമുകളാണ് ഉള്ളത്.
ഗ്രൂപ്പ് സ്റ്റേജ് മത്സരങ്ങള്‍ സെപ്റ്റംബര്‍ 18നാണ് ആരംഭിക്കുന്നത്. മുംബൈ സിറ്റിയുടെ ഹോം ഗ്രൗണ്ടായ ബാലേവാഡി സ്‌പോര്‍ട്‌സ് കോപ്ലക്‌സിലാണ് ഇരുടീമുകളും തമ്മില്‍ മുഖാമുഖം വരിക. എന്നാല്‍ എന്നാണ് അല്‍ ഹിലാല്‍ ഇന്ത്യയില്‍ കളിക്കുക എന്നതിനെ കുറിച്ച് വ്യക്തത വന്നിട്ടില്ല.
ഏറ്റവും പുതിയ വാർത്തകൾ:
Content Highlights: Neymar to India; Will play against Mumbai City
ഏറ്റവും പുതിയ വാർത്തകൾ:


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !