അന്യസംസ്ഥാന തൊഴിലാളികളുടെ കണക്കെടുക്കാന്‍ ഒരുങ്ങി പൊലീസ്. ആലുവയില്‍ അഞ്ചുവയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെയാണ് നടപടി.
ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആര്‍ അജിത് കുമാറാണ് നിര്‍ദേശം നല്‍കിയത്.
അന്യസംസ്ഥാന തൊഴിലാളികളുടെ കൃത്യമായ കണക്ക് സര്‍ക്കാരിനോ പൊലീസിനോ ഇല്ല. കണക്കെടുപ്പിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ പൂര്‍ത്തിയാക്കാനായില്ല. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് പൊലീസ് നടപടി. ഇന്നലെ ചേര്‍ന്ന എസ്പിമാരുടെ യോഗത്തിലാണ് എഡിജിപി എം.ആര്‍ അജിത് കുമാര്‍ ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കിയത്.ഓരോ സ്റ്റേഷന്‍ പരിധിയിലുള്ള അന്യസംസ്ഥാന തൊഴിലാളികളുടെ കണക്കെടുക്കണം. ജില്ലാ പൊലീസ് മേധാവികള്‍ ഇത് ശേഖരിക്കണമെന്നുമാണ് നിര്‍ദേശം. അടുത്തയാഴ്ച മുതല്‍ കണക്കെടുപ്പ് ആരംഭിക്കുമെന്നാണ് വിവരം
Content Highlights: Police to account for foreign workers
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !