ഗൾഫ് രാഷ്ട്രങ്ങളിൽ 'ബാക്ക് ടു സ്കൂളി' ന് സമയമായി. നാട്ടിൽ അവധിക്കു പോയവർ തിരികേ യുള്ള യാത്ര യിലാണ്. വിമാന കമ്പനികൾ പതിവ് തെറ്റിക്കുന്നില്ല. വാണം കണക്കെ ടിക്കട്ട് ചാർജ് ഉയർത്തുന്നു. മുറവിളികൾക്ക് ഒരു ഫലവും ഇല്ല. കേരളത്തിലെ വിവിധ എയർപോർട്ടുകളിൽ നിന്നു ഈ മാസം ഇരുപത് വരെ, ടിക്കറ്റ് ഒന്നിന് മുപ്പത്തിനായിരത്തോളം കൊടുക്കണം. മാസാവസാനത്തോടടുക്കുമ്പോൾ അരലക്ഷം വേണം ഒരു ടിക്കറ്റിന് നാലംഗ കുടുംബ മാണേൽ കണക്കു കൂട്ടുക.
യു എ ഇ പോലുള്ള രാഷ്ട്രങ്ങളിൽ ഏറ്റവും കൂടുതൽ പ്രവാസികൾ ഉള്ളത് ഇന്ത്യക്കാർ. അതിൽ ഏറ്റവും കൂടുതൽ കേരളക്കാർ. കേന്ദ്രത്തിനു കത്തെഴുതി കാത്തിരിക്കാതെ അടിയന്തിര ഇടപെടൽ സംസ്ഥാന സർക്കാരിൽ നിന്നും മുണ്ടാവേണ്ടതുണ്ട്.
നമ്മുടെ സർക്കാർ കഴിഞ്ഞ ബജറ്റിൽ 15കോടി പ്രത്യേക വിമാന സർവീസിനായി നീക്കിവെച്ചിരുന്നു.പതിവ് പോലെ കണ്ണിൽ പൊടി ഇടൽ മാത്രം. സ്വാഹാ..
സ്ഥായി യായ പരിഹാര മാർഗങ്ങൾ ധാരാളമുണ്ട്. കെഎംസിസി പോലുള്ള സംഘടനകൾ കേന്ദ്ര സംസ്ഥാന സർക്കാറുകൾക്ക് മുമ്പിൽ പല തവണ നിർദേശങ്ങൾ സമർപിച്ചിട്ടുണ്ട്.കേന്ദ്ര സർക്കാരിന് തന്നെയാണ് ഇതിൽ നിത്യ പരിഹാരം കൊണ്ട് വരാൻ കഴിയുക. എന്നാലും സബ് സിഡി പോലുള്ള പ്രായോഗിക സഹായ മാർഗങ്ങൾ ജനതയ്ക്ക് വേണ്ടി സംസ്ഥാന സർക്കാരിന് ചെയ്യാവുന്നതേയുള്ളു.സ്റ്റേറ്റ് ലെവൽ ബാങ്കേഴ്സ് കമ്മിറ്റി(SLBC) ഡാറ്റാ പ്രകാരം കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ കേരളത്തിലെ ബാങ്കുകളിലേക്ക് എത്തിയ എൻ ആർ ഐ ഡെപ്പോസിറ്റ് 2ലക്ഷം കോടിയാണെന്നറിയുക.
✍️ ഷുക്കൂർ അലി കല്ലുങ്ങൽ
(പ്രസിഡന്റ് - അബുദാബി കെഎംസിസി )
📝നിങ്ങളുടെ അനുഭവങ്ങളും കുറിപ്പുകളും മീഡിയവിഷൻ ലൈവ് ലൂടെ പങ്കുവെക്കാം, കൂടുതൽ വിവരങ്ങൾക്ക് +917293338881 📱 (WhatsApp only)
Content Highlights: Repeated injustice.. :Shukur Ali Kallungal
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !