യുഎഇയിലെ താമസക്കാര്‍ക്ക് ഇപ്പോള്‍ ഓണ്‍ലൈനായി റസിഡന്റ് വിസയിലെ വിവരങ്ങള്‍ പുതുക്കാം. പുതുക്കിയ വിവരങ്ങളോടു കൂടി പുതിയ എമിറേറ്റ്‌സ് ഐഡിയും ഇതിനൊപ്പം സ്വന്തമാക്കാന്‍ സാധിക്കുമെന്നും അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ് കസ്റ്റംസ് പോര്‍ട്ട് സെക്യൂരിറ്റി വകുപ്പ് അറിയിച്ചു.
വെബ്സൈറ്റിലൂടെയും പുതിയ ആപ്ലിക്കേഷന്‍ വഴിയും ഉപഭോക്താക്തള്‍ക്ക് വ്യക്തി ഗത വിവരങ്ങള്‍ പരിഷ്‌ക്കരിക്കാനാകും. പുതിയ വിലാസം ചേര്‍ക്കല്‍, ജോലി സംബന്ധമായ തിരുത്തല്‍ എന്നീ കാര്യങ്ങളാണ് ഓണ്‍ലൈനിലൂടെ ചെയ്യാനാകുക. പാസ്‌പോര്‍ട്ട് വിവരങ്ങള്‍ തിരുത്താനും പുതിയ സജ്ജീകരണം ഉപയോഗപ്പെടുത്താം. അതോറിറ്റിയുടെ വെബ്‌സൈറ്റ് വഴിയോ ആപ്ലിക്കേഷന്‍ വഴിയോ ഉപഭോക്താക്കള്‍ക്ക് ഈ സേവനങ്ങള്‍ ഉപയോഗപ്പെടുത്താന്‍ കഴിയും.
Content Highlights: Resident visa details can be updated online; UAE has created a new system
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !