ഡിഎംഒ യ്ക്ക് സമര്‍പ്പിച്ച പോലീസ് റിപ്പോര്‍ട്ട് വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹര്‍ഷിനയുടെ പ്രതിഷേധം. ഒരുപാട് വേദന അനുഭവിച്ചതാണെന്നും പിന്മാറാന്‍ തയ്യാറല്ലെന്നും ഹര്‍ഷിന വ്യക്തമാക്കി. 'ഇപ്പോഴും ഇരയായ നമ്മളാണ് കുറ്റക്കാര്‍. എവിടെയാണ് നീതി. എവിടെയാണ് നിയമം. എല്ലാ ഭവിഷ്യത്തും അനുഭവിക്കുകയും മരണം വരെ അനുഭവിക്കാനും പോകുന്ന നമ്മളെയാണ് പോലീസ് അറസ്റ്റു ചെയ്യുന്നത്' ഹര്‍ഷിന മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
വയറ്റില്‍ കത്രിക കുടുങ്ങിയത് മെഡിക്കല്‍ കോളേജിലാണെന്ന പോലീസ് റിപ്പോര്‍ട്ട്, മെഡിക്കല്‍ ബോര്‍ഡ് തള്ളിയതിന് പിന്നാലെ സമരവുമായി മുന്നോട്ട് പോകാനാണ് ഹര്‍ഷിനയുടെ തീരുമാനം. സെക്രട്ടേറിയേറ്റിന് മുന്നില്‍ സമരം ചെയ്യാനുള്ള തീരുമാനത്തിലാണ് ഹര്‍ഷിന. ആടിനെ പട്ടിയാക്കുകയാണ് മെഡിക്കല്‍ ബോര്‍ഡെന്നും നീതിക്കായി ഏതറ്റം വരെ പോകുമെന്നും ഹര്‍ഷിന പ്രതികരിച്ചു. മെഡിക്കല്‍ ബോര്‍ഡിനെതിരെ സംസ്ഥാന മെഡിക്കല്‍ ബോര്‍ഡിന് അപ്പീല്‍ നല്‍കാനാണ് ഹര്‍ഷിനയുടെ തീരുമാനം.
ഏത് ആശുപത്രിയില്‍ നടന്ന ശസ്ത്രക്രിയയിലാണ് വയറ്റില്‍ കത്രിക കുടുങ്ങിയതെന്ന് പറയാന്‍ കഴിയില്ലെന്നായിരുന്നു മെഡിക്കല്‍ ബോര്‍ഡിന്റെ വിലയിരുത്തല്‍. കഴിഞ്ഞ ദിവസം ചേര്‍ന്ന മെഡിക്കല്‍ ബോര്‍ഡ് യോഗത്തിലാണ് പോലീസ് റിപ്പോര്‍ട്ട് മുഴുവനായി തള്ളിയത്. എന്നാല്‍ നേരത്തേയുള്ള അന്വേഷണ റിപ്പോര്‍ട്ടുമായി മുന്നോട്ട് പോകാനാണ് പോലീസിന്റെ തീരുമാനം.
ഏറ്റവും പുതിയ വാർത്തകൾ:
Content Highlights: Scissors stuck in her stomach incident: Harshina was arrested for protesting in front of the DMO office
ഏറ്റവും പുതിയ വാർത്തകൾ:


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !