വളാഞ്ചേരി: ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കിയവർക്ക് തൊഴിലിനനുസൃതമായ നൈപുണ്യ പരിശീലനം നൽകുന്നതിന് ഫിനിഷിംഗ് സ്കൂളുകൾ വ്യാവസായിക മുന്നേറ്റത്തിന് അനിവാര്യമാണെന്ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു. കഞ്ഞിപ്പുര യിൽ സ്കിൽ മാസ്റ്റേഴ്സ് ഫിനിഷിംഗ് സ്കൂളിന്റെ
ഉദ്ഘാടന കർമ്മം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുവജന വിദ്യാർഥി സംഘടനകൾ നൈപുണ്യ പരിശീലനത്തിന്റെ പ്രാധാന്യം പ്രചരിപ്പിച്ച് യുവജനങ്ങൾക്ക് ആത്മവിശ്വാസവും തൊഴിലും വർധിപ്പിക്കുന്നതിൽ മുഖ്യ പങ്ക് വഹിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ ഫിനിഷിങ് സ്കൂൾ ഉപദേശക സമിതി ചെയർമാൻ അബ്ദുൽ ജബ്ബാർ അഹമ്മദ് അധ്യക്ഷത വഹിച്ചു . നാബാർഡ് മുൻ ഡവലപ്മെന്റ് മാനേജർ
രമേശ് വേണുഗോപാൽ മുഖ്യപ്രഭാഷണം നിർവഹിച്ചു .
കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വസീമ വേളേരി , വളാഞ്ചേരി മുനിസിപ്പൽ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ, ആതവനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിനോബിയ ടി.പി. , കെ.ടി. ആസാദ്, പി.കെ. കമറുദ്ധീൻ, കെ.പി.ശങ്കരൻ , ടി. ഇസ്മയിൽ , പറശേരി അസൈനാർ , കെ.ടി. അഷറഫ്, ഡോ. അബുതാഹിർ എന്നിവർ പ്രസംഗിച്ചു. അബ്ദുൽ നാസർ നെയ്യത്തൂർ സ്വാഗതവും സി.ഷിഹാബുദ്ധീൻ നന്ദിയും പറഞ്ഞു.
Content Highlights: Finishing schools are essential for industrial progress - Munavvareli Thangal .. Finishing school opened in Kanjipura, Valancherry
ഏറ്റവും പുതിയ വാർത്തകൾ:


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !