വളാഞ്ചേരി കോഴിക്കോട് റോഡിൽ വെജ് വി ഹോട്ടലിന്റെ ഷട്ടർ പൂട്ട് തകർത്ത് അകത്തു കയറി ക്യാഷ് കൗണ്ടറിൽ നിന്നും പണം മോഷ്ടിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. വളാഞ്ചേരി സ്വദേശി പരപ്പിൽ അജ്മലിനെ(35 വയസ്സ്) വളാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം പുലർച്ചെ രണ്ട് മണിയോടെയാണ് മോഷണം നടന്നത് . കട ഉടമ രാവിലെ ഹോട്ടൽ തുറക്കാൻ വന്നപ്പോഴാണ് മോഷണ നടന്നതായി അറിയുന്നത്. ഉടനെ വളാഞ്ചേരി പോലീസിനെ അറിയിക്കുകയും പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.അന്വേഷണത്തിനൊടുവിൽ പ്രതിയെ വളാഞ്ചേരി സ്വാഗത്ബാറിൽ നിന്നും പിടികൂടുകയായിരുന്നു.
ഇയാൾ മറ്റു
നിരവധി കേസുകളിലും പ്രതിയാണന്ന് പോലീസ് പറഞ്ഞു.
പ്രതിയെ തിരൂർ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
Content Highlights:Theft in Valanchery hotel.. Police arrested the accused
ഏറ്റവും പുതിയ വാർത്തകൾ:

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !