മലപ്പുറം കോട്ടയ്ക്കൽ പുതുപ്പറമ്പിനു സമീപം ആലച്ചുള്ളിയിൽ തെരുവു നായയുടെ ആക്രമണത്തിൽ രണ്ടു വിദ്യാർത്ഥിനികൾക്ക് പരുക്കേറ്റു.വ്യാഴാഴ്ച രാവിലെ എട്ടു മുപ്പതോടെ സ്കൂളിലേയ്ക്ക് പോവുന്നതിനിടെ വിദ്യാർഥിനികളെ തെരുവുനായ ആക്രമിക്കുകയായിരുന്നു.
പുതുപ്പറമ്പ് ഗവൺമെന്റ് എച്ച്.എസ്.എസ്സിലെ പ്ലസ് വൺ വിദ്യാർത്ഥിനി താഴത്തേതിൽ ഗഫൂറിന്റെ മകൾ അജ്നയ്ക്ക് പുതുപ്പറമ്പ് ചോലക്കുണ്ടിനു സമീപം വെച്ചാണ് കടിയേറ്റത്.
അതേ സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനി ചാലിൽ അബ്ദുൾ നാസറിന്റെ മകൾ ഷിഫ്നയെ ആലച്ചുള്ളി റോഡ് നോവയിൽ വെച്ച് രാവിലെ സ്കൂൾ ബസ് കാത്തു നിൽക്കുന്നതിനിടെയാണ് നായ ആക്രമിച്ചത്. പരുക്കേറ്റ വിദ്യാർത്ഥിനികളെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Video:
Content Highlights: Two female students were injured in the attack by a street dog in Kottakkal Video
ഏറ്റവും പുതിയ വാർത്തകൾ:


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !