![]() | ||
| തൃഷയും വിജയ്‌യും/ ഇൻസ്റ്റഗ്രാം, താരങ്ങൾ നോർവേയിൽ |
ഒരുകാലത്ത് തെന്നിന്ത്യയിലെ സൂപ്പര്‍ഹിറ്റ് ജോഡിയായിരുന്നു വിജയ് യും തൃഷയും. ഇരുവരും ഒന്നിച്ച് നിരവധി ചിത്രങ്ങളാണ് സൂപ്പര്‍ഹിറ്റായത്. 2008ല്‍ പുറത്തിറങ്ങിയ കുരുവിയിലാണ് ഇവരെ അവസാനമായി കണ്ടത്. വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും ലിയോയിലൂടെ വീണ്ടും ഒന്നിക്കുകയാണ്.
വിജയ് യും തൃഷയും ഒന്നിക്കുന്നു എന്ന വാര്‍ത്ത ആരാധകര്‍ ഏറെ ആഘോഷമാക്കിയിരുന്നു. ഇപ്പോള്‍ ഇരുവരും ഒന്നിച്ചുള്ള ഒരു ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. നോര്‍വേയില്‍ നിന്നുള്ളതാണ് ചിത്രം. കാഷ്വല്‍ ലുക്കില്‍ ഷോപ്പിങ്ങിനിറങ്ങിയ താരങ്ങളെയാണ് ചിത്രത്തില്‍ കാണുന്നത്.
അതിനിടെ ഒന്നിച്ചുള്ള ചിത്രം എത്തിയതോടെ ഇരുവരും ഡേറ്റിങ്ങിലാണെന്ന അഭ്യൂഹവും പരക്കുന്നുണ്ട്. കഴിഞ്ഞ ഒരു ആഴ്ചയായി യൂറോപ്യന്‍ യാത്രയിലാണ് തൃഷ. സ്‌കാന്‍ഡിനേവിയയില്‍ നിന്നുള്ള ചിത്രങ്ങള്‍ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു.
Content Highlights: Vijay with Trisha in Norway, pictures go viral: dating rumours
ഏറ്റവും പുതിയ വാർത്തകൾ:

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !