10 വയസുകാരിയെ പലതവണ ലൈം​ഗികമായി പീഡിപ്പിച്ചു; യുവതിക്ക് 75 വർഷം തടവ്, 90,000 രൂപ പിഴ

0

കോഴിക്കോട്:
പത്തു വയസുകാരിയെ നിരന്തരം ലൈം​ഗികാതിക്രമത്തിന് വിധേയയാക്കിയ കേസിൽ യുവതിക്ക് 75 വർഷം തടവും 90,000 രൂപ പിഴയും വിധിച്ചു. വിവിധ വകുപ്പുകൾ പ്രകാരം നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതിയാണ് ശിക്ഷ വിധിച്ചത്.

പാലക്കാട് സ്വദേശി വസന്ത (42) യെയാണ് പെൺകുട്ടിയെ പരപ്പുപാറയിലെ വാടകവീട്ടിലും മറ്റുമായി പലതവണ പീഡിപ്പിച്ചന്ന കേസിൽ ശിക്ഷിച്ചത്.പെൺകുട്ടിയെ മറ്റുള്ളവർക്ക് ലൈം​ഗികാതിക്രമത്തിന് ഒത്താശ ചെയ്‌തു കൊടുത്തതിന് ഇവർക്കെതിരെ ഇതേ കോടതിയിൽ മൂന്ന് കേസുകൾ നിലവിലുണ്ട്.

കുറ്റകൃത്യത്തെ കുറിച്ച് അറിവുണ്ടായിട്ടും മറച്ചുവെച്ചതിന് കോട്ടയം ഏറ്റുമാനൂർ സ്വദേശി ചെറുമുകത്ത് ദാസിന് ആറ് മാസം തടവു ശിക്ഷയും കോടതി വിധിച്ചു. കുറ്റ്യാടി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഇൻസ്പെക്ടർ ടിപി ഫർഷാദാണ് കോടതിയിൽ കുറ്റപത്രം നൽകിയത്.

Content Highlights: A 10-year-old girl was sexually assaulted several times; The woman was sentenced to 75 years in prison and fined Rs 90,000
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !