35,000 കടന്ന് ചാണ്ടി ഉമ്മന്റെ ലീഡ്
ചാണ്ടി ഉമ്മന്റെ ലീഡ് 30,000 കടന്നു. 30,542 വോട്ടുകള്‍ക്ക് മുന്നിട്ട് നില്‍ക്കുകയാണ് ചാണ്ടി ഉമ്മന്‍. ഇതുവരെ 61,235 വോട്ടുകള്‍ ചാണ്ടി ഉമ്മന്‍ നേടിയപ്പോള്‍ 33,542 വോട്ടുകളാണ് ജെയ്ക്കിന് നേടാന്‍ കഴിഞ്ഞത്.
ഉമ്മൻ ചാണ്ടിയുടെ 2021 ലെ ഭൂരിപക്ഷത്തിന്റെ ഇരട്ടിയോളമായി ചാണ്ടി ഉമ്മന്റെ ലീഡ്
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാലാം റൗണ്ടിലേക്ക് കടക്കുമ്പോള്‍ ഉമ്മന്‍ ചാണ്ടി 2021 ല്‍ നേടിയ ഭൂരിപക്ഷം മറികടന്ന് ചാണ്ടി ഉമ്മന്‍. 9044 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടിയുടെ വിജയം. എന്നാല്‍ നാലാം റൗണ്ടിലേക്ക് കടന്നപ്പോള്‍ തന്നെ ചാണ്ടി ഉമ്മന്റെ ലീഡ് പതിനായിരം കടന്നു.
🔴 LIVE BLOG:
🔊 'സ്നേഹം', വെറുപ്പിന്റെ അടിവേര് അറുക്കുന്ന കാഴ്ചയാണ് കേരളം കാണുന്നതെന്ന് സുധാകരന്‍
കമ്മ്യൂണിസമെന്ന പൈശാചികതയെ, കോൺഗ്രസിന്റെ നന്മയുടെ രാഷ്ട്രീയമുപയോഗിച്ച് ഒറ്റക്കെട്ടായി ജനങ്ങൾ നേരിട്ടു. നാട് ജയിച്ചു. പുതുപ്പള്ളി തിരികൊളുത്തിയ നന്മയുടെ രാഷ്ട്രീയം കേരളം മുഴുവൻ കോൺഗ്രസ് ആളിപ്പടർത്തും. വെറുപ്പിന്റെ രാഷ്ട്രീയത്തെ കേരളത്തിന്റെ മണ്ണിൽ നിന്ന് തുടച്ചു നീക്കുമെന്ന് ജനങ്ങൾക്ക് ഞങ്ങൾ വാക്ക് തരുന്നു.
:കെ സുധാകരൻ
🔊 ഉമ്മൻ ചാണ്ടിയെ വേട്ടയാടിയവർക്കുള്ള മറുപടിയെന്ന് അച്ചു ഉമ്മൻ
ഉമ്മൻ ചാണ്ടിയെ വേട്ടയാടിയവരുടെ മുഖത്തേറ്റ പ്രഹരമാണ് തിരഞ്ഞെടുപ്പ് ഫലമെന്ന് അച്ചു ഉമ്മൻ.
🔊 ഉമ്മന്‍ചാണ്ടിയെ പോലെ ചാണ്ടി ഉമ്മനെയും പുതുപ്പള്ളിയിലെ ജനം സ്വീകരിച്ചു ; മറിയ ഉമ്മന്‍
ചാണ്ടി ഉമ്മന്‍ വിജയിക്കുമെന്ന ശുഭ പ്രതീക്ഷയുണ്ടെന്ന് സഹോദരി മറിയ ഉമ്മന്‍. ഏറ്റവും മികച്ച ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നാണ് പാര്‍ട്ടിയുടേയും കുടുംബത്തിന്റേയും വിശ്വാസം. ഉമ്മന്‍ചാണ്ടിയെ പോലെ തന്നെ ചാണ്ടി ഉമ്മനേയും പുതുപ്പള്ളിയിലെ ജനങ്ങള്‍ സ്വീകരിച്ചു കഴിഞ്ഞുവെന്നും മറിയ ഉമ്മന്‍ പ്രതികരിച്ചു.
🔊 ഇടതുമുന്നണിയുടെ ആണിക്കല്ല് ഇളകിയെന്ന് രമേശ് ചെന്നിത്തല
പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ ലീഡ് നില ഉയർത്തിയതിന് പിന്നാലെ തികഞ്ഞ ആത്മവിശ്വാസത്തിലാണ് കോൺഗ്രസ് പ്രവർത്തകർ. ഇടതുമുന്നണിയുടെ ആണിക്കല്ല് ഇളകിയെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു. ചാണ്ടി ഉമ്മന്റെ ലീഡ് അമ്പതിനായിരത്തോടടുക്കും. ചാണ്ടി ഉമ്മന്റെ കുതിപ്പിന് പിന്നാലെ ആഘോഷത്തിലാണ് കോണ്‍ഗ്രസ് പ്രവര്ത്തകര്‍.
🔊 പരാജയം സമ്മതിച്ച് എൽഡിഎഫ്
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ പരാജയം സമ്മതിച്ച് സിപിഎം. ഇടതുപക്ഷം ജയിച്ചാല്‍ അത് ലോകാത്ഭുതം. ഇപ്പോള്‍ അത്ഭുതങ്ങള്‍ ഒന്നും സംഭവിക്കുന്നില്ലെന്ന് എ കെ ബാലന്‍
ഏറ്റവും പുതിയ വാർത്തകൾ:
Content Highlights: Mediavisionlive.in
ഏറ്റവും പുതിയ വാർത്തകൾ:


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !