2003-ൽ വളാഞ്ചേരിയിൽ ബസ്റ്റാൻ്റ് നിർമ്മിക്കാൻ വിട്ടു നൽകിയ രണ്ടേക്കർ സ്ഥലം മുനിസിപ്പാലിറ്റിയുടേത്.. അക്വയർ ചെയ്തെടുക്കണമെന്ന് LDF നേതാക്കൾ..

0

വളാഞ്ചേരി :
പുതിയ സ്വകാര്യ  ബസ് സ്റ്റാൻഡ് തുടങ്ങാൻ എന്ന പേരിൽ,
2003 ൽ ബസ് സ്റ്റാൻഡ് നിർമ്മിക്കാൻ സ്ഥലം വിട്ടു നൽകിയ സ്വകാര്യ വ്യക്തികളെ സഹായിക്കുന്ന മുനിസിപ്പൽ അധികൃതരുടെ നയം തിരുത്തണമെന്ന് വളാഞ്ചേരി മുനിസിപ്പൽ എൽ ഡി എഫ് നേതാക്കൾ വാർത്താ സമ്മേളനത്തിലൂടെ ആവശ്യപ്പെട്ടു.2003 ൽ രണ്ട് ഏക്കർ സ്ഥലമാണ് വളാഞ്ചേരി - കോഴിക്കോട് റോഡിൽ സ്വകാര്യ വ്യക്തികൾ വളാഞ്ചേരി പഞ്ചായത്തിന് വിട്ടു നൽകാൻ തീരുമാനിച്ചത്. തുടർന്ന് ഇവിടെ കുന്നിടിച്ച് ലോഡ് കണക്കിന് കരിങ്കല്ലും മണ്ണും ബസ് സ്റ്റാൻഡ് നിർമ്മാണത്തിന്റെ പേരിൽ ഇവിടെ നിന്നും കടത്തി കൊണ്ടുപോയി.
പിന്നീട് പല സാങ്കേതിക കാരണങ്ങൾ പറഞ്ഞ് ബസ് സ്റ്റാൻഡ് പ്രാവർത്തികമായില്ല. ഇപ്പോൾ പുതിയ സ്വകാര്യ ബസ് സ്റ്റാൻഡ് തുടങ്ങാൻ മുനിസിപ്പാലിറ്റി അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. ഈ ബസ് സ്റ്റാൻഡ് യാഥാർഥ്യമായാൽ ആദ്യം സ്ഥലം നൽകിയവർ ആ സ്ഥലം തിരിച്ചു പിടിക്കാൻ സാഹചര്യം ഉണ്ടാകും. ആയതിനാൽ ബസ് സ്റ്റാൻഡ് നിർമ്മിക്കാൻ സ്വകാര്യ വ്യക്തി വിട്ടു നൽകിയ രണ്ട് ഏക്കർ സ്ഥലം മുനിസിപ്പൽ അധികൃതർ അക്വയർ ചെയ്ത് മുനിസിപ്പാലിറ്റിയുടെ ആസ്തിയാക്കി മാറ്റാൻ വേണ്ട അടിയന്തിര നടപടികൾ സ്വീകരിക്കാൻ മുനിസിപ്പാലിറ്റി ഭരണാധികാരികൾ തയ്യാറാവണമെന്ന് എൽ ഡി എഫ് നേതാക്കൾ ആവശ്യപ്പെട്ടു.  വളാഞ്ചേരി എ.കെ.ജി സെൻ്ററിൽ നടന്ന വാർത്താ സമ്മേളനത്തിൽ
എൽ ഡി എഫ് വളാഞ്ചേരി മുനിസിപ്പൽ കമ്മിറ്റി ഭാരവാഹികളായ എൻ വേണുഗോപാൽ, കെ എം ഫിറോസ് ബാബു, ഷുക്കൂർ തയ്യിൽ, കെ എം അബ്ദുൽ അസീസ്, കെ ഉമ്മർ ബാവ എന്നിവർ പങ്കെടുത്തു.

Content Highlights:In 2003, it was given permission to build Bustant in Valancherry
The two acre land belongs to the municipality.

ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !