നിപ വൈറസ് മൂലം കോഴിക്കോട് ജില്ലയിൽ മരണപ്പെട്ട വ്യക്തി ചികിത്സ തേടിയിരുന്ന കോഴിക്കോട് ഇഖ്‌റ ആശുപത്രിയുമായി ബന്ധപ്പെട്ടവരുടെ സമ്പർക്ക പട്ടികയിൽ മലപ്പുറം ജില്ലയിൽ നിന്നുള്ള 23 പേർ ഉൾപ്പെട്ടിട്ടുള്ളതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക അറിയിച്ചു. കൊണ്ടോട്ടി, ഓമാനൂർ, എടവണ്ണ, നെടുവ എന്നീ ആരോഗ്യ ബ്ലോക്കുകളിലെ പ്രദേശങ്ങളിൽ വസിക്കുന്നവരാണ് സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടത്.
ജില്ലാ നിപ കൺട്രോൾ സെല്ലിൽ നിന്ന് ഇവരെ ബന്ധപ്പെടുകയും ആരോഗ്യനില നിരീക്ഷിക്കുന്നതിനായി ഈ പ്രദേശങ്ങളിലെ ആരോഗ്യപ്രവർത്തകർക്ക് നിർദേശങ്ങൾ നൽകുകയും ചെയ്തിട്ടുണ്ട്.
സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടവർ ആരോഗ്യപ്രവർത്തകർ നിർദ്ദേശിക്കുന്ന ദിവസം വരെ വീടുകളിൽ ക്വാറന്റൈൻ ഇരിക്കേണ്ടതും മറ്റു കുടുംബാംഗങ്ങളുമായോ പൊതുജനങ്ങളുമായോ ഇടപെടുന്നത് ഒഴിവാക്കുകയും ചെയ്യേണ്ടതാണ്. ഏതെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ ഉടൻ ആരോഗ്യപ്രവർത്തകരെ ബന്ധപ്പെടേണ്ടതാണ്.
നിപ സംശയത്തിൽ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിരീക്ഷണത്തിൽ ഇരിക്കുന്ന വ്യക്തിയുടെ സ്രവസാമ്പിൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ വൈറോളജി ലാബിലേക്ക് അയച്ചിരുന്നു. ഇവരുടെ പരിശോധന ഫലം നെഗറ്റീവ് ആണെന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും അറിയിച്ചിട്ടുണ്ട്.
Content Highlights: NIPA Contact List: 23 persons from Malappuram district
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !