കേരളത്തിലെ സർവകലാശാലകളിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളജുകളിലെ മികച്ച മാഗസിനുകൾക്ക് കേരള മീഡിയ അക്കാദമി പുരസ്‌കാരം നൽകുന്നു. പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്ക് പങ്കെടുക്കാം. 2022-23 അധ്യയന വർഷത്തിൽ പ്രസിദ്ധീകരിച്ച മാഗസിനുകളാണ് പുരസ്‌കാരത്തിന് പരിഗണിക്കുക. ഒന്നാം സമ്മാനം 25,000 രൂപയും ട്രോഫിയും രണ്ടാം സമ്മാനം 15,000 രൂപയും ട്രോഫിയും മൂന്നാം സമ്മാനം 10,000 രൂപയും ട്രോഫിയുമായിരിക്കും. മാഗസിന്റെ അഞ്ചുകോപ്പികൾ സഹിതം ഒക്ടോബർ അഞ്ചിനകം സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി-682030 എന്ന വിലാസത്തിൽ അയക്കണം. ഫോൺ: 0471-2726275, 0484-2422068.
Content Highlights: Best college magazine is awarded.. 1st prize Rs.25000
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !