ചെന്നൈ: തമിഴ്‌നാട്ടില്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് 14കാരി മരിച്ചു. ചിക്കന്‍ ഷവര്‍മ കഴിച്ചതിന് പിന്നാലെയാണ് കുട്ടിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
നാമക്കല്ലിലാണ് സംഭവം. ഞായറാഴ്ചയാണ് അച്ഛന്‍ വാങ്ങിക്കൊണ്ടുവന്ന ചിക്കന്‍ ഷവര്‍മ കുടുംബത്തിനൊപ്പം പെണ്‍കുട്ടി കഴിച്ചത്. ഞായറാഴ്ച രാത്രി തന്നെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട പെണ്‍കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോയി. ചികിത്സ കഴിഞ്ഞ് ഉടന്‍ തന്നെ ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങിയ പെണ്‍കുട്ടി തിങ്കളാഴ്ചയാണ് മരിച്ചത്.
പെണ്‍കുട്ടി ഷവര്‍മ കഴിച്ച അതേ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച 13 മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതായി പൊലീസ് പറയുന്നു. വിദ്യാര്‍ഥികള്‍ ചികിത്സയിലാണ്. സംഭവത്തിന് പിന്നാലെ റെസ്റ്റോറന്റില്‍ എത്തി അധികൃതര്‍ സാമ്പിളുകള്‍ ശേഖരിച്ചു. ചോദ്യം ചെയ്യുന്നതിനായി മൂന്ന് ജീവനക്കാരെ കസ്റ്റഡിയിലെടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
Content Highlights: Feeling sick after eating chicken shawarma; A 14-year-old girl died in Tamil Nadu
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !