അതിഥി പോർട്ടൽ; ജില്ലയിൽ രജിസ്റ്റർ ചെയ്തവരുടെ എണ്ണം 5000 കവിഞ്ഞു

0

https://athidhi.lc.kerala.gov.in/ പോർട്ടലിലൂടെ രജിസ്ട്രേഷൻ നടത്താം

സംസ്ഥാനത്ത് ജോലി ചെയ്യുന്ന അതിഥി തൊഴിലാളികളുടെ വിവര ശേഖരണത്തിനായി തൊഴിൽ വകുപ്പ് ഏർപ്പെടുത്തിയ അതിഥി പോർട്ടലിൽ മലപ്പുറം ജില്ലയിൽ നിന്നും ഇതിനകം രജിസ്റ്റർ ചെയ്തത് 5000 ലധികം പേര്‍. അതിഥി തൊഴിലാളികൾക്ക് നേരിട്ടോ അവരുടെ തൊഴിലുടമകൾ, കോൺട്രാക്ടർമാർ എന്നിവർക്കോ പോർട്ടലിലൂടെ രജിസ്ട്രേഷൻ പൂർത്തിയാക്കാം. തൊഴിലാളികളുടെ ഫോട്ടോയും, തിരിച്ചറിയൽ രേഖയും പോർട്ടലിൽ സമർപ്പിക്കണം. രജിസ്റ്റർ ചെയ്ത തൊഴിലാളികൾക്ക് സ്ഥാപനം മാറുമ്പോൾ രജിസ്ട്രേഷൻ നിലനിർത്തി തന്നെ പഴയ സ്ഥാപനത്തിൽ നിന്ന് ഒഴിവാകുന്നതിനും പുതിയ സ്ഥാപനത്തിലേക്ക് ചേർക്കുന്നതിനും പോർട്ടലിൽ സൗകര്യമുണ്ട്. ഇനിയും രജിസ്റ്റർ ചെയ്യാനുള്ളവർ www.athidhi.lc.kerala.gov.in  എന്ന പോർട്ടലിലൂടെ രജിസ്ട്രേഷൻ പൂർത്തിയാക്കണമെന്ന് ജില്ലാ ലേബർ ഓഫീസർ (എൻഫോഴ്സ്മെന്റ്)അറിയിച്ചു. അതിഥി തൊഴിലാളികൾക്ക് താമസസ്ഥലം വാടകയ്ക്ക് നൽകുന്നവർ തൊഴിലാളികളുടെ രജിസ്ട്രേഷൻ ഉറപ്പു വരുത്തണം. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ ലേബർ ഓഫീസുമായോ, അസിസ്റ്റന്റ് ലേബർ ഓഫീസുകളുമായോ ബന്ധപ്പെടാം. ഫോണ്‍: ജില്ലാ ലേബർ ഓഫീസ് -8547655273, ജില്ലാ കോ ഓർഡിനേറ്റർ -9496007112, അസിസ്റ്റന്റ് ലേബർ ഓഫീസുകൾ:  മലപ്പുറം-  8547655604, നിലമ്പൂർ -8547655605, കൊണ്ടോട്ടി -8547655608, പെരിന്തൽമണ്ണ -8547655606, പൊന്നാനി -8547655627, തിരൂർ -8547655613, തിരൂരങ്ങാടി -8547655622.

Content Highlights: Guest Portal; The number of registered people in the district has crossed 5000

ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !