ആലുവയിൽ വീണ്ടും ഇതര സംസ്ഥാന തൊഴിലാളികളുടെ കുട്ടിയെ പീഡിപ്പിച്ചു

0

ആലുവയിൽ മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. ചാത്തൻപുറത്ത് ഇതര സംസ്ഥാന തൊഴിലാളികളുടെ മകളാണ് പീഡനത്തിനിരയായത്. ചോരയൊലിപ്പിച്ച് നഗ്നമായ നിലയിൽ സമീപത്തെ പാടത്തുനിന്ന് കണ്ടെത്തിയ കുട്ടിയെ കളമശേരി മെഡിക്കൽകോളേജിലേക്ക് മാറ്റി.

പുലർച്ചെ രണ്ടുമണിയോടെയാണ് കുട്ടിയെ കാണാതായ വിവരം മാതാപിതാക്കൾ അറിയുന്നത്. രാത്രിയിൽ സഹോദരങ്ങളോടൊപ്പം ഉറങ്ങിക്കിടന്ന കുട്ടിയെ കാണാതായതോടെ മാതാപിതാക്കൾ സമീപത്തുള്ളവരെ അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് സമീപത്തെ പാടത്ത് നിന്ന് കുട്ടിയെ കണ്ടെത്തിയത്.

കുട്ടിയെ രാത്രിയിൽ എടുത്തുകൊണ്ടുപോയി എന്ന് സംശയിക്കുന്നയാളുടെ സിസിടിവി ദൃശ്യം പോലീസിന് ലഭിച്ചതായാണ് സൂചന. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം ഊർജിതമാക്കി. മറ്റ് സംസ്ഥാനങ്ങളിൽനിന്നുള്ള തൊഴിലാളി കുടുംബങ്ങൾ കൂട്ടത്തോടെ താമസിക്കുന്ന മേഖലയാണിത്. വീടിന് കാര്യമായ അടച്ചുറപ്പില്ലെന്നും കുട്ടി എവിടെ കിടക്കുന്നുവെന്നും കൃത്യമായി അറിയുന്നയാളാകാം സംഭവത്തിന് പിന്നിലെന്നാണ് പോലീസ് സംശയിക്കുന്നത്.

Content Highlights: Child of non-state workers molested again in Aluva

ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !