മേരി ക്യൂറി ഫെല്ലോഷിപ്പ് അവാർഡ് ജേതാവ് കുറ്റിപ്പുറം സ്വദേശിനി എഞ്ചിനീയർ ഐശ്വര്യ പത്മദാസിനെ ലെൻസ്ഫെഡ് വളാഞ്ചേരി ഏരിയാ കമ്മിറ്റി ആദരിച്ചു. എഞ്ചിനീയേഴ്സ് ഡേ യുടെ ഭാഗമായാണ് ആദരിക്കൽ ചടങ്ങ് നടന്നത്.
ചടങ്ങിൽ ലെൻസ്ഫെഡ് സീനിയർ മെമ്പർ എഞ്ചിനീയർ ഹമീദ് കുറ്റിപ്പുറം പൊന്നാട അണിയിച്ചു.
സംസ്ഥാന സമിതി അംഗം ഹൈദർ പി. ഉപഹാരം നൽകി.
ഏരിയാ പ്രസിഡണ്ട് ശ്രീജിത്ത് പി.എം., ജില്ലാ സമിതിയംഗം ഹമീദ് വി.പി, ഏരിയാ ട്രഷറർ നാസർ വി, ആതവനാട് യൂണിറ്റ് സെക്രട്ടറി വിനേഷ് ബാബു,
ട്രഷറർ നാസർ ആയപ്പള്ളി, കുറ്റിപ്പുറം യൂണിറ്റ് സെക്രട്ടറി അജീഷ് പട്ടേരി, ഏരിയാ എക്സിക്യൂട്ടീവ് അംഗങ്ങളായ വാസു എം.പി, സൈനുൽ ആബിദ്, യൂണിറ്റ് അംഗം ഫാസിൽ ടി.കെ എന്നിവർ സംബന്ധിച്ചു.
Content Highlights: Lensfed's tribute to Kuttipuram's Marie Curie Award winner..
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !