തിരൂർ: മാപ്പിളപ്പാട്ട് ഗായിക അസ്മ കൂട്ടായി അന്തരിച്ചു. 51 വയസ്സായിരുന്നു. രോഗബാധിതയായിതിനെത്തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
നാലു പതിറ്റാണ്ടോളം മാപ്പിളപ്പാട്ടു രംഗത്ത് അസ്മ സജീവമായിരുന്നു. കലാ കുടുംബാംഗമായ അസ്മ അഞ്ചാം വയസ്സിലാണ് പാടിത്തുടങ്ങുന്നത്. പിതാവ് ചാവക്കാട് ഖാദര്‍ ഭായ് ഗായകനും തബലിസ്റ്റുമാണ്.
മാതാവ് ആമിന ബീവിയും ഗായികയാണ്. തബലിസ്റ്റ് മുഹമ്മദലി എന്ന ബാവയാണ് ഭര്‍ത്താവ്. ലൗ എഫ് എം എന്ന സിനിമയില്‍ പിന്നണി പാടിയിട്ടുണ്ട്. ദര്‍ശന ടിവിയിലെ കുട്ടിക്കുപ്പായം റിയാലിറ്റി ഷോയില്‍ ജഡ്ജസായിരുന്നിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ:
Content Highlights: Mappilapat singer Asma Koote passed away
ഏറ്റവും പുതിയ വാർത്തകൾ:


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !