വിവാഹമോചനവും വിവാഹേതര ബന്ധങ്ങളും കൂടിവരുന്ന സാഹചര്യത്തില്‍ കോളജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രീ-മാരിറ്റല്‍ കൗണ്‍സിലിങ് നല്‍കുന്നത് സംബന്ധിച്ച് കോളജ് വിദ്യാഭ്യാസ ഡയറക്ടര്‍ ഒരു മാസത്തിനകം പ്രായോഗിക നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍.
പ്രീ-മാരിറ്റല്‍ കൗണ്‍സിലിങ് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും പരിഗണനാര്‍ഹമായ കാര്യമാണെന്നും കമ്മിഷന്‍ ആക്ടിങ് ചെയര്‍പഴ്‌സന്‍ കെ ബൈജുനാഥ് പറഞ്ഞു. എരഞ്ഞിപ്പാലം സെന്റ് സേവ്യേഴ്‌സ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജിലെ പ്രഫ. വര്‍ഗീസ് മാത്യു സമര്‍പ്പിച്ച നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് കമ്മിഷന്‍ കോളജ് വിദ്യാഭ്യാസ ഡയറക്ടറില്‍നിന്നു റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.
വിവാഹ ബന്ധങ്ങള്‍ വളരെ പെട്ടെന്ന് ശിഥിലമാകുന്നതും വിവാഹബന്ധങ്ങളിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ വര്‍ധിക്കുന്നതും ആശങ്കാജനകമാണ്. കുടുംബ കോടതികളിലെ വ്യവഹാരങ്ങള്‍ വര്‍ദ്ധിക്കുന്നതും കൂടുതല്‍ കുടുംബകോടതികള്‍ക്കുള്ള ആവശ്യമുയരുന്നതും പതിവ് കാഴ്ചയാണെന്നും കമ്മിഷന്‍ വിലയിരുത്തി.
Content Highlights: 'Marriage ties break up quickly'; Human Rights Commission seeks report on pre-marital counseling for college students
ഏറ്റവും പുതിയ വാർത്തകൾ:


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !