മലപ്പുറം: പെരിന്തല്‍മണ്ണയില്‍ നിയന്ത്രണം വിട്ട് ടാങ്കര്‍ ലോറി മറിഞ്ഞു. കൊച്ചിയില്‍ നിന്ന് പെട്രോളുമായി വന്ന ലോറിയാണ് മറിഞ്ഞത്. ഡ്രൈവര്‍ക്കും സഹായിക്കും നിസാര പരിക്കേറ്റിട്ടുണ്ട്.
ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം. നിയന്ത്രണം വിട്ട് ടാങ്കര്‍ ലോറി വെള്ളക്കെട്ടിലേക്കാണ് മറിഞ്ഞത്. ഇപ്പോഴും നേരിയ തോതില്‍ ഇന്ധനം ചോരുന്നുണ്ട്. എന്നാല്‍ ഇന്ധനം ചോരുന്നത് വെള്ളക്കെട്ടിലേക്ക് ആയതിനാല്‍ ആശങ്കപ്പെടാന്‍ ഒന്നുമില്ലെന്നാണ് ഫയര്‍ഫോഴ്്‌സ് അധികൃതര്‍ പറയുന്നത്.
തൊട്ടടുത്തുള്ള പെട്രോള്‍ പമ്പിലേക്ക് ഇന്ധനം മാറ്റാനുള്ള പ്രവൃത്തിയാണ് നടന്നുവരുന്നത്. ക്രെയിന്‍ ഉപയോഗിച്ച് ടാങ്കര്‍ ഉയര്‍ത്തിയ ശേഷം പെട്രോള്‍ മാറ്റാനാണ് ഫയര്‍ഫോഴ്‌സിന്റെ തീരുമാനം.
Content Highlights: Tanker lorry overturned at Perinthalmanna, minor fuel spillage
ഏറ്റവും പുതിയ വാർത്തകൾ:

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !