വളാഞ്ചേരി:- 1995 മുതൽ 2010 വരെ വളാഞ്ചേരി ഗ്രാമ പഞ്ചായത്തിന്റെ പ്രസിഡന്റും, തുടർന്ന് കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന സി.എച്ച് അബൂയൂസുഫ് ഗുരിക്കളുടെ നിര്യാണത്തിൽ വളാഞ്ചേരി നഗരസഭ കൗൺസിൽ യോഗം അനുശോചിച്ചു. അനുശോചന യോഗത്തിന് നഗരസഭ പ്രത്യേക കൗൺസിലാണ് ചേർന്നത്.
വളാഞ്ചേരി ഗ്രാമപഞ്ചായത്ത്, കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് എന്നീ തദ്ദേശ സ്ഥാപനങ്ങളുടെ സാരഥിയായി വളാഞ്ചേരിയെ കേരളത്തിലെ മികച്ച പഞ്ചായത്താക്കുകയും പുരോഗതിയിലേക്ക് നയിക്കുകയും ചെയ്യൂന്നതിനു കഠിനാധ്വാനം ചെയ്ത മികച്ച ഭരണാധികാരിയായിരുന്നു അബൂയൂസുഫ് ഗുരിക്കൾ. അധികാര വികേന്ദ്രീകരണവും ജനകീയാസൂത്രണവും അതിന്റെ പ്രായോഗികത തലത്തിൽ എത്തിക്കുന്നതിൽ അദ്ദേഹം ഒരു മാതൃകയായിരുന്നു. അദ്ധേഹത്തിന്റെ ഭരണ കാലയളവിലാണ് വളാഞ്ചേരിക്ക് രണ്ട് തവണ സ്വരാജ് ട്രോഫി ലഭിച്ചത് എന്നത് തന്നെ അദ്ദേഹത്തിന്റെ ഭരണ നൈപുണ്യത്തിന്റെ മികച്ച അടയാളമാണ്. ഷോപ്പിംഗ് കോംപ്ലക്സ്, പാലിയേറ്റീവ് സെന്റർ കെട്ടിടം ,സ്വരാജ് ലൈബ്രററി, കൃഷിഭവന് സ്വന്തമായി കെട്ടിടം, തുടങ്ങിയവ അദ്ദേഹം തുടക്കം കുറിച്ച വികസന പദ്ധതികളിൽ ചിലതാണ്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആയ സമയത്ത് പകൽ വീടിനും തുടക്കം കുറിച്ചു.
ദീർഘവീക്ഷണം, ആസൂത്രണ മികവ്, മികച്ച ഭരണാധികരി,സംഘാടകൻ എന്നിങ്ങനെ എല്ലാ തലത്തിലും മികച്ച വ്യക്തിത്വമായിരുന്ന സി.എച്ച് അബു യൂസഫ് ഗുരുക്കൾ. നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർ പേഴ്സൺ റംല മുഹമ്മദ് അനുശോചന പ്രമേയം അവതരിപ്പിച്ചു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.എം റിയാസ്, വിദ്യാഭ്യാസ കലാ-കായിക സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഇബ്രാഹിം മാരാത്ത്, മരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റൂബി ഖാലിദ്, ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ദീപ്തി ശൈലേഷ്, കൗൺസിലർമാരായ ഇ.പി അച്ചുതൻ, ഈ സ നമ്പ്രത്ത്,സദാനന്ദൻ കോട്ടീരി, കെ.വി ഉണ്ണി കൃഷ്ണൻ, നൗഷാദ് നാലകത്ത്, വീരാൻ കുട്ടി പറശ്ശേരി, സാജിദ ടീച്ചർ, ശിഹാബ് പാറക്കൽ, ആ ബിദ മൻസൂർ, ബദരിയ്യ മുനീർ , തസ്ലീമ നദീർ എന്നിവർ സംസാരിച്ചു. സിദ്ധീഖ് ഹാജി കളപ്പുലാൻ,ഷാഹിന റസാഖ്, വി ഹസീന, സുബിത രാജൻ, കെ.വി ശൈലജ, കെ.പി അബ്ബാസ്, അഭിലാഷ് ടി,പി.പി ശൈലജ, ബഷീറ നൗഷാദ് തുടങ്ങിയവർ പങ്കെടുത്തു. അദ്ധേഹത്തോടുള്ള ആദര സൂചകമായി വളാഞ്ചേരി നഗരസഭ ടൗൺ ഹാളിന് സി.എച്ച് അബു യൂസഫ് ഗുരുക്കൾ സ്മാരക ടൗൺഹാൾ എന്ന് നാമകരണം ചെയ്യുന്നതിന് നഗരസഭ കൗൺസിൽ തീരുമാനിച്ചു.
Content Highlights: Valancherry Town Hall now CH Abu Yusuf Gurukal Town Hall.. Special Municipal Council joined
ഏറ്റവും പുതിയ വാർത്തകൾ:

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !