തെരുവില്‍ കുഴഞ്ഞു വീണ ആളിന് സിപിആര്‍ നല്‍കി നടന്‍, വൈറലായി വിഡിയോ

0

മുംബൈ
: തെരുവില്‍ കുഴഞ്ഞു വീണ ആളിന് സിപിആര്‍ നല്‍കുന്ന നടന്റെ വിഡിയോ വൈറല്‍. ടെലിവിഷനിലും സിനിമയിലും ശ്രദ്ധേയനായ ഗുര്‍മീത് ചൗധര്യയാണ് രക്ഷകനായത്. വിഡിയോ വൈറലായതോടെ താരത്തെ പ്രശംസിച്ചുകൊണ്ട് നിരവധിപേരാണ് രംഗത്തെത്തുന്നത്. 

റോഡില്‍ തളര്‍ന്നു കിടക്കുന്ന ആള്‍ക്ക് സിപിആര്‍ നല്‍കുന്ന ഗുര്‍മീതിനെയാണ് വിഡിയോയില്‍ കാണുന്നത്. പൊലീസുകാര്‍ ഉള്‍പ്പടെ നിരവധിപേര്‍ കൂടി നില്‍ക്കുന്നതും വിഡിയോയിലുണ്ട്. തുടര്‍ന്ന് സ്ട്രച്ചര്‍ എത്തിച്ച് ഇയാളെ ആശുപത്രിയില്‍ എത്തിക്കാനും താരം സഹായിക്കുന്നുണ്ട്. നിരവധി പേരാണ് താരത്തെ പ്രശംസിച്ച് രംഗത്തെത്തുന്നത്. യഥാര്‍ത്ഥ ഹീറോ എന്നാണ് ഗുര്‍മീതിനെ വിശേഷിപ്പിക്കുന്നത്. 

ടെലിവിഷന്‍ സീരിയലിലൂടെയാണ് ഗുര്‍മീത് ചൗധര്യ ശ്രദ്ധനേടുന്നത്. 2008ല്‍ പുറത്തിറങ്ങിയ രാമായണത്തിലെ രാമന്റെ റോളിലാണ് എത്തുന്നത്. സീരിയലില്‍ സീതയുടെ വേഷമിട്ട ദെബിന ബാനര്‍ജിയുമായി പ്രണയത്തിലാവുകയും 2011ല്‍ ഇരുവരും വിവാഹിതരാവുകയും ചെയ്തു. ഖാമോശിയ, വജാ തും ഹോ തുടങ്ങിയ സിനിമകളിലും ഗുര്‍മീത് വേഷമിട്ടു.

Content Highlights: Actor giving CPR to a man who collapsed on the street, video goes viral

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !