കാസര്‍കോട്: മതവിദ്വേഷം പ്രചരിപ്പിക്കുന്ന വിധത്തില്‍ സാമൂഹ്യ മാധ്യമത്തില്‍ പോസ്റ്റിട്ടെന്ന ആരോപണത്തിതല്‍ ബിജെപി നേതാവ് അനില്‍ ആന്റണിക്കെതിരെ കേസ്.
കാസര്‍കോട് സൈബര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് അനില്‍ ആന്റണിയെ പ്രതിചേര്‍ത്തത്. കാസര്‍കോട് കുമ്ബളയില്‍ വിദ്യാര്‍ഥികള്‍ ബസ് തടഞ്ഞ ദൃശ്യങ്ങള്‍ വിദ്വേഷ പ്രചരണത്തിന് ഉപയോഗിച്ചുവെന്നാണ് ആരോപണം.
വിദ്യാര്‍ഥികളും ബസ് യാത്രക്കാരിയും തമ്മിലുണ്ടായ തര്‍ക്കത്തെ വര്‍ഗീയനിറം കലര്‍ത്തി എക്‌സില്‍ പ്രചരിപ്പിച്ചിരുന്നു. ഇതിനെ അനുകൂലിച്ചുകൊണ്ടായിരുന്നു അനില്‍ ആന്റണിയുടെ ട്വീറ്റ്. 'വടക്കന്‍ കേരളത്തില്‍ ബുര്‍ഖ ധരിക്കാതെ ബസില്‍ യാത്ര ചെയ്യാനാവില്ല' എന്നാണ് ട്വീറ്റില്‍ പറയുന്നത്.
കേരളത്തില്‍ ബുര്‍ഖ ധരിക്കാത്ത ഹിന്ദു സ്ത്രീയെ മുസ്ലിം വിദ്യാര്‍ഥിനികള്‍ ബസില്‍ നിന്ന് ഇറക്കിവിടുന്നു എന്ന തലക്കെട്ടോടെയാണ് കുമ്ബളയിലെ വിഡിയോ ട്വിറ്ററില്‍ പ്രചരിപ്പിച്ചത്. കുമ്ബളയിലെ കോളജ് വിദ്യാര്‍ഥിനികളും ബസ് ജീവനക്കാരും തമ്മിലുണ്ടായ തര്‍ക്കമായിരുന്നു സംഭവം.
Content Highlights:hate propaganda; A case was registered against Anil Antony
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !