കോട്ടക്കൽ നിയോജക മണ്ഡലം എം.എൽ.എ ആബിദ് ഹുസൈൻ തങ്ങൾ ഉദ്ഘാടനം നിർവ്വഹിച്ചു.
പൗരസമിതി മുഖ്യ രക്ഷാധികാരി പി.വി. മൂസ ഹാജിയിൽ നിന്ന് താക്കോൽ വാങ്ങി ആബുലൻസ് നാടിന് സമർപ്പിച്ചു.
വർണ്ണാഭമായ ചടങ്ങിന് വായനശാല പൗരസമിതി സെക്രട്ടറി കെ. ഉണ്ണികൃഷ്ണൻ സ്വാഗതം ആശംസിച്ചു.
പ്രസിഡന്റ് കെ. മനോജ് അദ്ധ്യക്ഷത വഹിച്ചു.
ചടങ്ങിൽ പി.വി.മൂസഹാജി യെ എം.എൽ.എ.പൊന്നാട അണിയിച്ച് ആദരിച്ചു.
പൗരസമിതി രക്ഷധികാരി കെ.പി.ഗോപിനാഥൻ മൊമെന്റോയും നൽകി. ആബുലൻസ് ഡ്രൈവർമാരെയും, അഗ്രിക്കൽച്ചറിൽ ഡേക്ട്ടറേറ്റ് നേടിയ അഞ്ജന ദേവരാജിനെയും ചടങ്ങിൽ എം.എൽ.എ മൊമെന്റോ നൽകി ആദരിച്ചു.
പി.വി. മൂസ ഹാജി മറുപടി പ്രസംഗം നടത്തി . വായനശാല പൗരസമിതിയുടെ പ്രവർത്തനങ്ങളെ വിലയിരുത്തുകയും ആശംസകൾ നേരുകയും ചെയ്തു.
ജില്ലാ പഞ്ചായത്ത് മെംബർ എ.പി.സബാഹ് ബ്രദേഴ്സ് ഹൈസ്ക്കൂൾ NSS യൂണിറ്റിന് മരുന്ന് കിറ്റുകൾ വിതരണം ചെയ്തു.
ജനപ്രധിനിധികൾ സമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് വേലായുധൻ, ബ്ലോക് മൊബർ ബുഷറ നാസർ, AODA മലപ്പുറം പ്രസിഡന്റ് ഷബീർകൊളത്തൂർ,
വാർഡ് മെംബർ CT ദീപ, B വേണുഗോപാൽ, എം.പി ഇസാക്ക്, പൗരസമിതി ഉപദേശകസമിതി അംഗം പി.ടി. സുധാകരൻ, പൗരസമിതി ട്രഷറർ ബഷീർ പാലക്കൽ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.
Content Highlights: A new ambulance for the Etayur reading room civic body... Nation's respect for PV Moosahaji....
ഏറ്റവും പുതിയ വാർത്തകൾ:


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !