പൊതുജനങ്ങളില്‍ നിന്നുള്ള ക്രിയാത്മകമായ നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊള്ളാനും അവരുടെ ആവശ്യങ്ങളും പ്രതീക്ഷകളും അടുത്തറിയാനുമുള്ള മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള നവകേരള സദസ്സിന് ആയൂര്‍വേദ നഗരിയില്‍ ഒരുക്കങ്ങള്‍ തകൃതി. മുഖ്യമന്ത്രിയും മുഴുവന്‍ മന്ത്രിമാരും പങ്കെടുക്കുന്ന കോട്ടക്കല്‍ മണ്ഡലം നവകേരള സദസ്സിന് ആയുര്‍വേദ കോളേജ് മൈതാനമാണ് വേദിയാകുന്നത്.നവംബർ 28ന് ചൊവ്വാഴ്ച വൈകുന്നേരം ആറിനാണ് മുഖ്യമന്ത്രി ഉള്‍പ്പടെ മന്ത്രിസഭാംഗങ്ങള്‍ കോട്ടക്കലിലെത്തുന്നതെങ്കിലും വൈകുന്നേരം നാല് മുതല്‍ തന്നെ പൊതുജനങ്ങള്‍ക്ക് പരാതികളും അപേക്ഷകളും നല്‍കുന്നതിനായുള്ള പ്രത്യേകം കൗണ്ടറുകള്‍ പ്രവര്‍ത്തന സജ്ജമാകും. ഇരുപതോളം കൗണ്ടറുകളാണ് ഇതിനായി ഒരുക്കുക. കൂടാതെ വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും.
കോട്ടക്കല്‍ മണ്ഡലം കമ്മിറ്റി ചെയര്‍മാന്‍ ഡോ. ഹുസൈന്‍ രണ്ടത്താണി, വൈസ് ചെയര്‍മാന്‍മാരായ വി.പി സക്കറിയ, കെ.പി ശങ്കരന്‍, നോഡല്‍ ഓഫീസര്‍ കൂടിയായ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ എന്‍.എം മുഹമ്മദ് സക്കീര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഒരുക്കങ്ങള്‍ പുരോഗമിക്കുന്നത്. ജനസദസ്സുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മണ്ഡലത്തിലെ എല്ലാ വീടുകളിലും എത്തിക്കുന്ന തരത്തിലുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കാണ് രൂപം നല്‍കിയിട്ടുള്ളത്. ഇതിനായി വിവിധ സബ് കമ്മിറ്റികള്‍ക്കും രൂപം നല്‍കി.
നവംബര്‍ 27 മുതല്‍ 30 വരെയാണ് ജില്ലയിലെ 16 മണ്ഡലങ്ങളിലെ നവകേരള സദസ്സ് നടക്കുന്നത്. പരിപാടിയുടെ സുഗമമായ നടത്തിപ്പിനും സ്ഥലത്ത് ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കുന്നതിനുമായി ജില്ലയിലെ മണ്ഡലങ്ങളിലെ വേദികള്‍ കായിക മന്ത്രി വി. അബ്ദുറഹിമാന്റെ നേതൃത്വത്തില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ജനകീയ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ താലൂക്ക് തല അദാലത്തുകള്‍ മുതല്‍ മേഖലാ അവലോകന യോഗങ്ങള്‍വരെ പൂര്‍ത്തിയാക്കിയതിന്റെ അടുത്ത ഘട്ടമായാണ് നിയോജക മണ്ഡലതല നവകേരള ബഹുജന സദസ്സ് സംഘടിപ്പിക്കുന്നത്.
Content Summary: Chief Minister and Ministers to Kottakal.. Ayurveda College will be the venue for Navakerala audience..
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !