നവംബർ 5 മുതൽ 8 വരെ നടക്കുന്ന മലപ്പുറം റവന്യൂ ജില്ലാ സ്കൂൾ ശാസ്ത്രോത്സവത്തിന് ഇത്തവണ വേദിയാകുന്നത് ആലത്തിയൂർ കെ എച്ച് എം എച്ച് എസ് സ്കൂളാണ്. കഴിഞ്ഞ വർഷവും തിരൂർ ഉപജില്ലാ ശാസ്ത്രമേളയിൽ ഓവറോൾ കരസ്ഥമാക്കിയ കെ എച്ച് എം എച്ച് എസ് സ്കൂൾ ജില്ലാ തല ശാസ്ത്രമേളയിൽ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. സംസ്ഥാന ശാസ്ത്രമേളയിൽ ഹൈസ്കൂൾ വിഭാഗത്തിൽ നിന്ന് മലപ്പുറം ജില്ലയെ പ്രതിനിധീകരിച്ച് രണ്ടിനങ്ങളിലും എ ഗ്രേഡ് നേടിയ തിരൂർ സബ് ജില്ലയിലെ ഏക വിദ്യാലയമാണിത്. ദേശീയ ബാലശാസ്ത്ര കോൺഗ്രസിൽ പപ്പായ ചെടിയിലെ മൊസൈക്ക് വൈറസിനെ പറ്റിയുള്ള പ്രോജക്ടിന് അംഗീകാരം ലഭിച്ചിരുന്നു. സയൻസ് ക്ലബ് കൺവീനർ കെ വി ഷൗക്കത്തിന്റെ പിന്തുണയിലാണ് എലെയ്ന വിൻസ്ലെറ്റ്, ഫാത്തിമ മലീഹ എന്നിവർ പ്രോജക്ട് ചെയ്തത്. കൃഷിയിടങ്ങളിൽ വെള്ളം ഉയരുന്നതിനനുസരിച്ച് അപായമണി മുഴങ്ങുന്ന വെള്ളപ്പൊക്ക മുന്നറിയിപ്പ് സംവിധാനത്തിന് എലെയ് ന വിൻസ്ലെറ്റിന് ഇൻസ്പെയർ അവാർഡ് ലഭിച്ചിട്ടുണ്ട്.
കോവിഡ് കാലത്ത് സ്മാർട്ട് റൂം ആപ്പ്, വീട്ടിലെ പച്ചക്കറി തീരുന്നതിനനുസരിച്ച് വീട്ടുകാർക്കും കടയുടമ ക്കും ഓട്ടോമാറ്റിക്കായി മെസ്സേജ് വരുന്ന സംവിധാനം, എടിഎം മെഷീൻ രൂപത്തിൽ ഈസി റേഷൻ മാതൃക എന്നിവ വികസിപ്പിച്ചെടുത്തതിന് ദേശീയ ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ ഇൻസ്പെയർ അവാർഡ് തുടർച്ചയായി മൂന്നാം വർഷവും എം മുഹമ്മദ് സിമാലിനെ തേടിയെത്തി. കേരള സർക്കാർ സ്ഥാപനമായ കെ-ഡിസ്കിന്റെ യങ്ങ് ഇന്നവേറ്റേഴ്സ് പ്രോഗ്രാമിലും സംസ്ഥാനതലത്തിൽ പങ്കെടുത്തിട്ടുണ്ട്. ഇത്തവണത്തെ ഉപജില്ലാ ശാസ്ത്രോത്സവത്തിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ നിന്ന് വർക്കിംഗ് മോഡലിൽ ഒന്നാം സ്ഥാനം ലഭിച്ച എം. മുഹമ്മദ് സിമാൽ, മുഹമ്മദ് ഷിറാസും ഉൾപ്പെടെ എഴുപതോളം കുട്ടികളാണ് ജില്ലാതല ശാസ്ത്രമേളയിൽ പങ്കെടുക്കാനൊരുങ്ങുന്നത്.
Content Summary: Alathiyur K. H. M. H. S. S
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !