പ്ലാസ്റ്റിക്ക് വിരുദ്ധ ക്യാമ്പയിനിൻ്റെ ഭാഗമായി വളാഞ്ചേരി ഹയർ സെക്കൻ്ററി സ്കൂൾ NSS സ്കൗട്ട് യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികളും അദ്ധ്യാപകരും പി ടി എ യും ചേർന്ന് സ്കൂളും പരിസരവും പ്ലാസ്റ്റിക് വിമുക്തമാക്കി. ഉപയോഗം കഴിഞ്ഞ പേനകൾ ശേഖരിച്ചു. വലിച്ചെറിയപ്പെട്ട പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് റീസൈക്ലിംഗിനായി കൈമാറി. പരിസ്ഥിതി മലിനീകരണം ഉണ്ടാക്കുന്ന വിപത്തുകളെ കുറിച്ച് ബോധവൽക്കരണ ക്ലാസ്സും നടത്തി.
പി ടി എ പ്രസിഡണ്ട് ടി.നസീർ, പ്രിൻസിപ്പാൾ ഫാത്തിമക്കുട്ടി എം.പി, NSS പ്രോഗ്രാം ഓഫീസർ ഫ്രോയിഡ് ഫ്രാൻസിസ്, സ്കൗട്ട് മാസ്റ്റർ അരുൺ എസ് സ്റ്റാഫ് സെക്രട്ടറി നൗഷാദ് പി, NSS വളണ്ടിയർ മുഹമ്മദ് നിജാദ് എന്നിവർ നേതൃത്വം നൽകി.
Content Summary: Anti Plastic Campus
Valanchery Higher Secondary School conducted the activity
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !