തൃശൂരും കേരളവും 5 കൊല്ലം ബിജെപിക്ക് തരണമെന്ന് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. ജനങ്ങളാഗ്രഹിക്കുന്ന മാറ്റമുണ്ടായില്ലെങ്കില്‍ പുറത്താക്കിക്കൊള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
തൃശൂര്‍ നടുവിലാലിന് സമീപം ദീപാവലി ദിനത്തില്‍ ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ക്കായി സംഘടിപ്പിച്ച എസ് ജീസ് കോഫി ടൈം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഞ്ചു വര്‍ഷത്തേക്ക് അവസരം തരാനാണ് സുരേഷ് ഗോപി പറഞ്ഞത്. കേന്ദ്രഭരണം കൈയിലിരിക്കുമ്ബോള്‍ത്തന്നെ കേരളവും തൃശ്ശൂരും തരണമെന്നും സുരേഷ് ഗോപി പറഞ്ഞു. അഞ്ചുവര്‍ഷം കഴിഞ്ഞ് വീണ്ടും ജനങ്ങള്‍ തനിക്ക് അഞ്ചുവര്‍ഷം തരുമെന്നും അതങ്ങനെ നീണ്ടുപോകും നട്ടെല്ലിന്റെ വിശ്വാസംവെച്ചുകൊണ്ടാണ് ഇത് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.
നഗരത്തിരക്കില്‍ തങ്ങളനുഭവിക്കുന്ന പ്രയാസങ്ങള്‍ ഓട്ടോ ഡ്രൈവര്‍മാര്‍ സുരേഷ് ഗോപിക്ക് മുന്നില്‍ അവതരിപ്പിച്ചു. തന്റെ സ്വപ്ന പദ്ധതിയായ ചൂണ്ടല്‍ എലിവേറ്റഡ് പാത യാഥാര്‍ഥ്യമായാല്‍ നഗരത്തിലെ തിരക്കിന് ഒരു പരിധി വരെ പരിഹാരമാകുമെന്ന് സുരേഷ് ഗോപി മറുപടി പറഞ്ഞു.
Content Summary: 'BJP should win not only Thrissur but also Kerala': Suresh Gopi
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !