മെഗാസ്റ്റാർ മമ്മുട്ടിയെ നായകനാക്കി ഡിനോ ഡെന്നിസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഗെയിം ത്രില്ലർ ചിത്രം 'ബസൂക്ക'യുടെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. ബ്ലാക്ക് പശ്ചാത്തലത്തിൽ കിടിലൻ മേക്ക് ഓവറുമായിട്ടാണ് മമ്മൂട്ടി ചിത്രത്തിൽ എത്തിയിരിക്കുന്നത്.
നേരത്തെ ചിത്രത്തിലെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. തിരക്കഥാകൃത്ത് കലൂർ ഡെന്നിസിന്റെ മകനാണ് ഡീനോ ഡെന്നിസ്. സരിഗമയുടെ ഫിലിം സ്റ്റുഡിയോ ആയ യൂഡ്‌ലീ ഫിലിംസിന്റെ ബാനറിൽ വിക്രം മെഹ്റയും സിദ്ധാർത്ഥ് ആനന്ദ് കുമാറിനൊപ്പം തീയേറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ജിനു വി എബ്രഹാമും ഡോൾവിൻ കുര്യാക്കോസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
സംവിധായകനും നടനുമായ ഗൗതം മേനോനും ചിത്രത്തിൽ നിർണായക കഥാപാത്രമായി എത്തുന്നുണ്ട്. ഷൈൻ ടോം ചാക്കോ, ഗായത്രി അയ്യർ, ഈശ്വര്യ മേനോൻ, ദിവ്യ പിള്ള എന്നിവരാണ് മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
നിമിഷ് രവി ഛായാഗ്രഹം നിർവഹിക്കുന്ന ബസൂക്കയുടെ സംഗീതം ഒരുക്കുന്നത് മിഥുൻ മുകുന്ദനാണ് എഡിറ്റിംഗ് നിഷാദ് യൂസഫ്, കലാസംവിധാനം അനിസ് നാടോടി. കോസ്റ്റ്യൂം ഡിസൈൻ സമീരാ സനീഷ്, മേക്കപ്പ് ജിതേഷ് പൊയ്യ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ സുജിത് സുരേഷ്. പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്‌സ് ഷെറിൻ സ്റ്റാൻലി, രാജീവ് പെരുമ്പാവൂർ. പ്രൊഡക്ഷൻ കൺട്രോളർ സഞ്ജു.ജെ പിആർഒ ശബരി എന്നിവരാണ് മറ്റുഅണിയറപ്രവർത്തകർ.
Content Summary: Mammootty with a cool makeover in dark mode; New poster of Bazooka
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !