ചെറുതോ വലുതോ ആയ എല്ലാത്തരം ഇടപാടുകളും ഇന്ന് ഗൂഗിൾപേ മുഖേനയോ ഫോൺപേ മുഖേനയോ ആണ് നടത്തുന്നത്. ഇന്ന് യുപിഐ ഇടപാടുകളുടെ ഉപയോഗം അനുദിനം വളർന്നുകൊണ്ടിരിക്കുകയാണ്. ദിവസവും കോടിക്കണക്കിന് രൂപയുടെ ഇടപാടുകളാണ് യുപിഐ മുഖേന നടക്കുന്നത്. ഓഫറുകളും മറ്റ് ഡിസ്‌കൗണ്ടുകളും ഇത്തരം പ്ലാറ്റ്‌ഫോമിലൂടെ നൽകുന്നത് ആപ്പിനെ കൂടുതൽ ജനപ്രീയമാക്കി. കയ്യിൽ പണം കരുതുന്നതിൽ നിന്നും മാറി ആളുകൾ ഡിജിറ്റൽ ഇന്ത്യയുടെ ഭാഗമായി മാറി എന്നതിന്റെ തെളിവാണിത്.
എന്നാൽ ഉപയോക്താക്കൾക്ക് ഒരു ദിവസം എത്ര ഇടപാടുകൾ നടത്താം എന്നോ എത്ര രൂപ അയക്കാം എന്നത് സംബന്ധിച്ചോ ധാരണയുണ്ടാകില്ല. 18 വയസിന് മുകളിലുള്ളവർക്കാണ് ഇത്തരം ആപ്പുകളിലൂടെ ഇടപാടുകൾ നടത്താനാകുക. ഒരു ദിവസം യുപിഐ മുഖേന ഇടപാടുകൾ നടത്താൻ സാധിക്കുന്ന തുക ഉപയോക്താക്കളുടെ ബാങ്കിനെയും ഉപയോഗിക്കുന്ന ആപ്പിനെയും ആശ്രയിച്ചിരിക്കും.
നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ അനുസരിച്ച് ഉപയോക്താക്കൾക്ക് പ്രതിദിനം യുപിഐ മുഖേന ഒരു ലക്ഷം രൂപ വരെ ട്രാൻസ്ഫർ ചെയ്യാം. 24 മണിക്കൂറിനുള്ളിൽ ഒരു ലക്ഷം രൂപയിൽ കൂടുതൽ യുപിഐ ഇടപാടുകൾ നടത്താൻ ബാങ്കുകൾ അനുവദിക്കില്ല.
ഗൂഗിൾപേ
ഒരു ലക്ഷം രൂപയാണ് ഗൂഗിൾപേ മുഖേന ഒരു ദിവസം അയക്കാനാകുന്ന തുകയുടെ പരിധി.കൂടാതെ ഒരു ദിവസം പത്ത് ഇടപാടുകളിൽ കൂടുതൽ നടത്താൻ ആപ്പ് അനുവദിക്കില്ല. ഉപയോക്താക്കൾക്ക് ഒരു ദിവസം ഒരു ലക്ഷം രൂപയുടെ ഇടപാട് അല്ലെങ്കിൽ വിവിധ തുകകളുടെ 10 ഇടപാടുകൾ വരെയാകും നടത്താൻ സാധിക്കുക. രാജ്യത്ത് എവിടെ വേണമെങ്കിലും ഗൂഗിൾപേ ഉപയോഗിക്കാം.
ഫോൺപേ
ഗൂഗിൾപേയ്‌ക്ക് സമാനമാണ് ഫോൺപേ. സമാനമായ രീതിയിലുള്ള ഇടപാടിന് പരിധികൾ ഉണ്ട്.ഒരു ദിവസം ഒരു ലക്ഷം രൂപ മാത്രമാണ് അയക്കാൻ സാധിക്കുക. എന്നാൽ ആപ്പ് മുഖേന 20 ഇടപാടുകൾ വരെ നടത്താനാകും.
പേടിഎം
എൻപിസിഐയുടെ നിർദ്ദേശാനുസരണം പേടിഎം മുഖേന ഒരു ദിവസം ഒരു ലക്ഷം രൂപയെ അയക്കാനാകൂ. ഒരു വ്യക്തിക്ക് യുപിഐ മുഖേന മണിക്കൂറിൽ 20,000 രൂപ വരെ ഇടപാട് നടത്താനാകും. പേടിഎം യുപിഐ മുഖേന ഒരു മണിക്കൂറിൽ പരമാവധി അഞ്ച് ഇടപാടുകളും ഒരു ദിവസം പരമാവധി 20 ഇടപാടുകളും നടത്താനാകും.
ആമസോൺ പേ
യുപിഐ മുഖേന ഒരു ലക്ഷം രൂപ വരെ പേയ്‌മെന്റുകൾ നടത്താൻ ആമസോൺ പേ അനുവദിക്കുന്നു. ഒരു ദിവസം 20 ഇടപാടുകൾ വരെ നടത്തുന്നു.
Content Summary: Mediavisionlive.in
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !