ദ്രവ്യകലശം നാലാം ദിവസം രാവിലെ നാലോടെ ക്ഷേത്ര നട തുറന്ന് ക്ഷേത്ര ചടങ്ങുകൾ, ഗണപതി ഹോമം, മുളപൂജ, ഉഷപ്പൂജ, ധാര എന്നിവയും ക്ഷേത്രം ചുറ്റമ്പലത്തിലും വാതിൽ മാടത്തിലുമായി ഹോമാദികളും ശ്രീലകത്ത് പഞ്ചഗവ്യം അവഗാഹം, അഷ്ടജല അവഗാഹം, സമാധി ശുദ്ധി, ചെറിയ പഞ്ചകം കലശപൂജയും അഭിഷേകവും മഹാപഞ്ചകം കലശപൂജയും അഭിഷേകവും, പുണ്യാഹ വിശേഷം, ജല സംപ്രോഷണം, ദ്വാര പ്രായശ്ചിത്ത ഹോമങ്ങൾ, ഹോമ കലശാഭിഷേകം എന്നീ താന്ത്രിക, വൈദിക ക്രിയകളും പൂർത്തിയാക്കി പത്തോടെ പൂമൂടൽ തുടങ്ങി ഉച്ചയോടെ ക്ഷേത്ര ചടങ്ങുകൾ ഉൾപെടെ സമാപിച്ചു. ഞായറാഴ്ച ക്ഷേത്രത്തിൽ നല്ല ഭക്തജനത്തിരക്ക് അനുഭവപ്പെട്ടു.
വൈകുന്നേരം മുളപൂജ, സ്ഥലശുദ്ധി എന്നിവയ്ക്കു ശേഷം അത്താഴ പൂജയോടെ ചടങ്ങുകൾ പര്യവസാനിച്ചു.
വൈകുന്നേരം നടപ്പുരയിൽ വാദ്യരംഗത്തെ വളർന്നു വരുന്ന യുവ കലാകാരനും തൃത്താല കേശവപ്പൊതുവാളുടെ മരുമകൻ്റെ പുത്രനുമായ അനിരുദ്ധ് എ മാരാരുടെ തായമ്പകയും അരങ്ങേറി.
Content Summary: Maha Panchakam was held at Katampuzha Bhagavathy Temple.. The temple was crowded with devotees..
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !