കൊല്‍ക്കത്ത: ഏകദിന ലോകകപ്പിലെ നിര്‍ണായക മത്സരത്തില്‍ ഇന്ത്യയ്ക്ക് എതിരെ ദക്ഷിണാഫ്രിക്കയ്ക്ക് 327 റണ്‍സ് വിജയലക്ഷ്യം.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 326 റണ്‍സ് നേടി. വിരാട് കോഹ്ലിയുടെ ചരിത്ര സെഞ്ച്വറിയാണ് ഇന്ത്യയ്ക്ക് മികച്ച സ്കോര്‍ സമ്മാനിച്ചത്.
119 പന്തില്‍ കോലി തൻ്റെ 49ആം ഏകദിന സെഞ്ചുറി തികച്ചു. ഇതോടെ സച്ചിൻ തെണ്ടുല്‍ക്കറിൻ്റെ സെഞ്ചുറി റെക്കോര്‍ഡിനൊപ്പമെത്താനും താരത്തിനു സാധിച്ചു. അവസാന ഓവറുകളില്‍ ചില തകര്‍പ്പൻ ഷോട്ടുകള്‍ കളിച്ച രവീന്ദ്ര ജഡേജ ഇന്ത്യയെ മികച്ച സ്കോറിലേക്ക് നയിക്കുകയായിരുന്നു. പരുക്കേറ്റ ലുങ്കി എങ്കിഡി അവസാന ഓവറില്‍ രണ്ട് പന്ത് മാത്രമെറിഞ്ഞ് മടങ്ങി. മാര്‍ക്കോ യാൻസനാണ് ബാക്കി പന്തുകള്‍ എറിഞ്ഞത്. ജഡേജ 15 പന്തില്‍ 29 റണ്‍സ് നേടിയും കോലി 121 പന്തില്‍ 101 റണ്‍സ് നേടിയും പുറത്താവാതെ നിന്നു. 41 റണ്‍സിൻ്റെ അപരാജിത കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് ആറാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത്.
അതേസമയം പ്ലെയർ ഓഫ് ദ മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ട മത്സരത്തിന് ശേഷമുള്ള അവതരണത്തിൽ സംസാരിക്കവേ, തന്റെ ഹീറോയുടെ റെക്കോർഡിന് ഒപ്പമെത്തുന്നത് തനിക്ക് ഒരു പ്രത്യേക നിമിഷമാണെന്ന് കോഹ്‌ലി പറഞ്ഞു. ബാറ്റിംഗ് മികവ് പുലർത്തുന്നതിനാൽ താൻ ഒരിക്കലും സച്ചിനെ പോലെ ആകില്ലെന്നും സച്ചിൻ തന്നെയാണ് ഹീറോ എന്നും പറഞ്ഞു .
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ:
“ഇത് തികച്ചും സവിശേഷമാണ്. ഇപ്പോൾ എനിക്ക് സന്തോഷം തോന്നുന്നു . എന്റെ ഹീറോയുടെ റെക്കോർഡ് തുല്യമാക്കാൻ കിട്ടിയ ഭാഗ്യത്തിന് ഞാൻ നന്ദി പറയുന്നു. ഞാൻ അദ്ദേഹത്തിന്റെ ബാറ്റിംഗ് കണ്ടാണ് വളർന്നത്, ബാറ്റിംഗിന്റെ കാര്യത്തിൽ അദ്ദേഹം പൂർണ്ണത പുലർത്തുന്നു. ഞാൻ ഒരിക്കലും അത്ര മികച്ചവനായിരിക്കില്ല. എന്ത് സംഭവിച്ചാലും സച്ചിൻ എപ്പോഴും എന്റെ ഹീറോയായിരിക്കും.”
Content Summary: Kohli on history on his birthday; With Sachin on the century
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !