ഒരൊറ്റ ഫോണ്‍ കോള്‍, വിവിധ സേവനങ്ങള്‍ വാതില്‍പ്പടിയില്‍; 'സ്മാര്‍ട്ടായി' കെഎസ്ഇബി, വിശദാംശങ്ങള്‍

0
തിരുവനന്തപുരം: വിവിധ സേവനങ്ങള്‍ ഒറ്റ കോളിലൂടെ ലഭ്യമാക്കുന്ന 'സേവനങ്ങള്‍ വാതില്‍പ്പടിയില്‍' പദ്ധതി സംസ്ഥാനത്തെ എല്ലാ സെക്ഷന്‍ ഓഫീസുകളിലും ലഭ്യമാണെന്ന് കെഎസ്ഇബി. പുതിയ വൈദ്യുതി കണക്ഷന്‍, താരിഫ് മാറ്റല്‍, ഉടമസ്ഥാവകാശം മാറ്റല്‍, ഫേസ് മാറ്റല്‍, മീറ്ററും ലൈനും മാറ്റി സ്ഥാപിക്കല്‍ തുടങ്ങിയ സേവനങ്ങള്‍ക്ക് കെഎസ്ഇബി ഓഫീസ് സന്ദര്‍ശിക്കാതെ, ഒറ്റ കോളിലൂടെ തന്നെ ഉപഭോക്താവിന് വാതില്‍പ്പടി സേവനം ലഭ്യമാക്കുന്ന പദ്ധതിയാണിത്.

സേവനത്തിനായി നിയോഗിക്കപ്പെട്ട കെഎസ്ഇബി ഉദ്യോഗസ്ഥന്‍ ഉപഭോക്താവിന്റെ വീട്ടില്‍ എത്തുകയും ആവശ്യമായ വിവരങ്ങള്‍ പ്രത്യേക മൊബൈല്‍ ആപ്പില്‍ രേഖപ്പെടുത്തുകയും സമര്‍പ്പിക്കേണ്ട രേഖകളുടെ ഫോട്ടോ സ്വയമെടുത്ത് അപ്ലോഡ് ചെയ്യുകയും ചെയ്യുന്ന ശൈലിയാണ് അവലംബിക്കുന്നതെന്ന് കെഎസ്ഇബി ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.

ഇതിലൂടെ വൈദ്യുതി സെക്ഷന്‍ ഓഫീസുകള്‍ പേപ്പര്‍ലെസ് ഓഫീസുകളായി മാറുവാനും ഉപഭോക്താക്കള്‍ നല്‍കുന്ന വിവരങ്ങള്‍ എക്കാലവും ഡിജിറ്റല്‍ രേഖകളായി സൂക്ഷിച്ചു വയ്ക്കുവാനും കഴിയും. 1912 എന്ന, കെ എസ് ഇ ബിയുടെ 24/7 പ്രവര്‍ത്തിക്കുന്ന ടോള്‍ ഫ്രീ നമ്പരില്‍ വിളിച്ചും 9496001912 എന്ന നമ്പരിലേക്ക് വാട്‌സാപ് സന്ദേശമയച്ചും 'സേവനങ്ങള്‍ വാതില്‍പ്പടിയില്‍' ആവശ്യപ്പെടാവുന്നതാണെന്നും കുറിപ്പില്‍ പറയുന്നു.

കുറിപ്പ്:
സേവനങ്ങള്‍ക്കായി കെ എസ് ഇ ബി ഓഫീസുകള്‍ സന്ദര്‍ശിക്കേണ്ടതില്ല. ഒരു തവണ പോലും സെക്ഷന്‍ ഓഫീസ് സന്ദര്‍ശിക്കാതെ, പുതിയ വൈദ്യുതി കണക്ഷന്‍, താരിഫ് മാറ്റല്‍, ഉടമസ്ഥാവകാശം മാറ്റല്‍, ഫേസ് മാറ്റല്‍, മീറ്ററും ലൈനും മാറ്റി സ്ഥാപിക്കല്‍ തുടങ്ങിയ സേവനങ്ങള്‍ ഒറ്റ ഫോണ്‍ കോളിലൂടെ ലഭ്യമാക്കുന്ന 'സേവനങ്ങള്‍ വാതില്‍പ്പടിയില്‍' പദ്ധതി കെ എസ് ഇ ബിയുടെ എല്ലാ സെക്ഷനോഫീസുകളിലും ലഭ്യമാണ്.
സേവനത്തിനായി നിയോഗിക്കപ്പെട്ട കെ എസ് ഇ ബി ഉദ്യോഗസ്ഥന്‍ ഉപഭോക്താവിന്റെ വീട്ടില്‍ എത്തുകയും ആവശ്യമായ വിവരങ്ങള്‍ പ്രത്യേക മൊബൈല്‍ ആപ്പില്‍ രേഖപ്പെടുത്തുകയും, സമര്‍പ്പിക്കേണ്ട രേഖകളുടെ ഫോട്ടോ സ്വയമെടുത്ത് അപ്ലോഡ് ചെയ്യുകയും ചെയ്യുന്ന ശൈലിയാണ് അവലംബിക്കുന്നത്. ഇതിലൂടെ വൈദ്യുതി സെക്ഷന്‍ ഓഫീസുകള്‍ പേപ്പര്‍ലെസ് ഓഫീസുകളായി മാറുവാനും ഉപഭോക്താക്കള്‍ നല്‍കുന്ന വിവരങ്ങള്‍ എക്കാലവും ഡിജിറ്റല്‍ രേഖകളായി സൂക്ഷിച്ചു വയ്ക്കുവാനും കഴിയും.
1912 എന്ന, കെ എസ് ഇ ബിയുടെ 24/7 പ്രവര്‍ത്തിക്കുന്ന ടോള്‍ ഫ്രീ നമ്പരില്‍ വിളിച്ചും 9496001912 എന്ന നമ്പരിലേക്ക് വാട്‌സാപ് സന്ദേശമയച്ചും 'സേവനങ്ങള്‍ വാതില്‍പ്പടിയില്‍' ആവശ്യപ്പെടാവുന്നതാണ്

Content Summary: A single phone call, various services at the doorstep; 'Smarter' KSEB, details

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !