നടി അമലാ പോള്‍ വീണ്ടും വിവാഹിതയായി; ചിത്രങ്ങള്‍ കാണാം | Photos

0
നടി അമലാ പോള്‍ വിവാഹിതയായി. ജഗത് ദേശായിയാണ് വരന്‍. കൊച്ചി ഗ്രാന്‍ഡ് ഹയാത്തില്‍ വച്ച്‌ അടുത്ത സുഹൃത്തുക്കളേയും ബന്ധുക്കളേയും മാത്രം പങ്കെടുപ്പിച്ചുകൊണ്ടാണ് വിവാഹം നടന്നത്. ഇത് അമലാ പോളിന്റെ രണ്ടാം വിവിഹമാണ്.

പരസ്പരം കോംപ്ലിമെന്‍ഡ് ചെയ്യുന്ന ലാവന്‍ഡര്‍ നിറത്തിലുള്ള വിവാഹവസ്ത്രങ്ങളാണ് ഇരുവരും വിവാഹത്തിന് അണിഞ്ഞത്. ഇരുവരും വിവാഹ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്.

നേരത്തെ അമല പോളിനെ പ്രൊപ്പോസ് ചെയ്യുന്ന വീഡിയോ പങ്കുവെച്ചുകൊണ്ട് ജഗദ് ആയിരുന്നു വിവാഹത്തെക്കുറിച്ച്‌ സമൂഹമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയത്. ''മൈ ജിപ്സി ക്വീൻ യെസ് പറഞ്ഞു'' എന്നായിരുന്നു ജഗദ് പങ്കുവെച്ച വിഡിയോയുടെ അടിക്കുറിപ്പ്.

രണ്ടാത്മാക്കളെ കോര്‍ത്തിണക്കിയ ഒരൊറ്റ നിമിത്തം, ഇനി ജീവിതാവസാനം വരെ ഈ ദേവതയ്‌ക്കൊപ്പം കൈകള്‍ കോര്‍ത്ത് നടക്കും എന്നാണ് വിവാഹ ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് ജഗദ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. നിരവധി ആരാധകരാണ് ചിത്രങ്ങള്‍ക്ക് താഴെ നവദമ്ബതികള്‍ക്ക് മംഗളാശംസകള്‍ നേര്‍ന്നിരിക്കുന്നത്.

സംവിധായകൻ എ.എൽ വിജയിയായിരുന്നു അമലയുടെ ആദ്യ ഭർത്താവ്. 2011ൽ വിജയ് സംവിധാനം ചെയ്ത് അമല പോൾ അഭിനയിച്ച ദൈവ തിരുമകൾ എന്ന സിനിമയുടെ ലൊക്കേഷനിൽ വച്ചായിരുന്നു ഇരുവരും അടുപ്പത്തിലായത്. അത് പിന്നീട് പ്രണയത്തിലേക്ക് എത്തി. 2014 ൽ അമലയും വിജയും വിവാഹതിരായി. ഹിന്ദു - ക്രിസ്ത്യൻ ആചാരപ്രകാരമായിരുന്നു വിവാഹം. രണ്ട് വർഷം മാത്രം മുന്നോട്ട് പോയ ഇരുവരും 2016ൽ വേർപിരിയൽ പ്രഖ്യാപിച്ചു. 2017ലാണ് നിയമപരമായി ബന്ധം അവസാനിപ്പിച്ചത്.











Content Summary: Actress Amala Paul Gets Married; See pictures

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !