പാലക്കാട്: യൂട്യൂബ് വഴി മദ്യപാനം പ്രോത്സാഹിപ്പിച്ച യൂട്യൂബര്‍ അറസ്റ്റില്‍. നാടന്‍ ബ്ലോഗര്‍ പേജിന്റെ ഉടമ അക്ഷജാണ് അറസ്റ്റിലായത്.
ചെര്‍പ്പുളശ്ശേരി റെയ്ഞ്ച് എക്സൈസ് സംഘമാണ് യുവാവിനെ പിടികൂടിയത്. യൂ ട്യൂബ് വഴി മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ വീഡിയോ പ്രചരിപ്പിച്ചതിനും വൈന്‍ നിര്‍മ്മിച്ചതിനുമാണ് കേസ്.
ഇയാള്‍ക്കെതിരെ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ചെര്‍പ്പുളശ്ശേരി റെയ്ഞ്ചിലെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എസ്. സമീറിന്റെ നേതൃത്വത്തില്‍ അക്ഷജിന്റെ വീട്ടില്‍ പരിശോധന നടത്തി. പരിശോധനയില്‍ അനധികൃതമായി വൈന്‍ നിര്‍മ്മാണത്തിന് തയ്യാറാക്കിയ 20 ലിറ്റര്‍ വാഷ് മിശ്രിതവും 5 ലിറ്റര്‍ വൈനും പിടികൂടി.
ഇയാളുടെ വീട്ടില്‍ നിന്നും വീഡിയോ റെക്കോര്‍ഡ് ചെയ്യുന്നതിന് ഉപയോഗിച്ച ക്യാമറ, ശബ്ദം റെക്കോര്‍ഡ് ചെയ്യാന്‍ ഉപയോഗിച്ച നോയ്സ് റിഡക്ഷന്‍ മൈക്ക്, വീഡിയോ എഡിറ്റ് ചെയ്യുന്നതിനും യൂ ട്യൂബില്‍ അപ്ലോഡ് ചെയ്യുന്നതിനും റെക്കോര്‍ഡ് ചെയ്ത വീഡിയോകളും വീഡിയോ ഫൂട്ടേജുകളും സൂക്ഷിക്കുന്നതിനും ഉപയോഗിച്ച ലാപ്പ്ടോപ്പ് എന്നിവ കണ്ടെടുത്തു.
പ്രതിയെ ഒറ്റപ്പാലം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ മെയ് മാസത്തിലും അക്ഷജിനെ മറ്റൊരു കേസില്‍ അറസ്റ്റ് ചെയ്തു ജാമ്യത്തില്‍ വിട്ടയിച്ചിരുന്നു.
Content Summary: Promoted drinking video: YouTuber arrested
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !