തൃശൂര്‍: സംസ്ഥാനാന്തര പാതയായ വാഴച്ചാല്‍- മലക്കപ്പാറ റോഡില്‍ ഇന്നു മുതല്‍ സമ്ബൂര്‍ണ്ണ ഗതാഗത നിരോധനം. ഇന്നു മുതല്‍ ഈ മാസം 20 വരെയാണ് ഗതാഗതം പൂര്‍ണമായി നിരോധിച്ചത്.
ആനമല റോഡിലെ അമ്ബലപ്പാറയില്‍ റോഡ് ഇടിഞ്ഞുവീണ ഭാഗത്തു പുനര്‍ നിര്‍മാണം നടത്തുന്നതിനാണു ഗതാഗത നിരോധനം ഏര്‍പ്പെടുത്തിയത്.
അതിരപ്പിള്ളി ഭാഗത്തു നിന്നു വരുന്ന എല്ലാ വാഹനങ്ങളും വാഴച്ചാല്‍ വനംവകുപ്പ് ചെക്പോസ്റ്റിലും തമിഴ്നാട് ഭാഗത്തു നിന്നു മലക്കപ്പാറ വഴി പോകുന്ന എല്ലാ വാഹനങ്ങളും മലക്കപ്പാറ ചെക്പോസ്റ്റിലും തടയും. ഇരുചക്ര വാഹനങ്ങള്‍ക്കു മാത്രം കടന്നുപോകാം. റോഡു പുനര്‍ നിര്‍മാണം നടക്കുന്നതിന്റെ ഇരുവശത്തുമായി അടിയന്തര ആവശ്യത്തിന് ആംബുലൻസ് സേവനം ക്രമീകരിക്കും.
കനത്ത മഴയില്‍ അമ്ബലപ്പാറയ്ക്കു സമീപം കഴിഞ്ഞ മാസം 14 ന് മണ്ണിടിഞ്ഞു വീണതിനെത്തുടര്‍ന്ന് 10 മീറ്റര്‍ ഉയരത്തിലാണ് റോഡു തകര്‍ന്നത്. തുടര്‍ന്നു റോഡ് പുതുക്കി നിര്‍മിക്കുന്നതിനു വലിയ വാഹനങ്ങള്‍ക്കും ഭാരം കയറ്റി വരുന്ന വാഹനങ്ങള്‍ക്കും (ലോറി, ബസുകള്‍) നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. തുടര്‍ച്ചയായി മഴ ലഭിക്കുന്നതിനാല്‍ വാഹനങ്ങള്‍ കടന്നു പോകുന്നതു കൂടുതല്‍ മണ്ണിടിച്ചിലിനു കാരണമാകുമെന്ന് അധികൃതര്‍ കണ്ടെത്തിയിരുന്നു.
Content Summary: Complete traffic ban on Vazhachal-Malakappara road from today
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !