കോട്ടയം: കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രയില്‍ മൃതദേഹം മാറി നല്‍കിയതായി പരാതി. കാഞ്ഞിരപ്പള്ളി സ്വദേശിനി ശോശാമ്മ (86) യുടെ ബന്ധുക്കളാണ് പരാതിയുമായി രംഗത്തെത്തിയത്.
അതേദിവസം മരിച്ച മറ്റൊരു 80-കാരിയുടെ കുടുംബത്തിന് ശോശാമ്മയുടെ മൃതദേഹം മാറി നല്‍കുകയായിരുന്നു. എന്നാല്‍ ഇവരുടെ മക്കള്‍ ശോശാമ്മയുടെ മൃതദേഹം ദഹിപ്പിച്ചു.
തിങ്കളാഴ്ച രാത്രി 9.26-നാണ് ശോശാമ്മയുടെ മരണം, അന്ന് മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹം വ്യാഴാഴ്ച ബന്ധുക്കള്‍ എത്തി ആവശ്യപ്പെട്ടപ്പോഴായിരുന്നു മൃതദേഹം മാറിനല്‍കിയതായി ആശുപത്രി അധികൃതര്‍ അറിയിച്ചത്. മൃതദേഹം മാറി ഏറ്റുവാങ്ങിയവര്‍ എത്തി മറ്റൊരു മൃതദേഹം തിരിച്ചറിയുകയും ചെയ്തു. എന്നാല്‍ ശോശാമ്മയുടെ സംസ്‌കാരത്തിനായി കല്ലറയടക്കം കുടുംബം ഒരുക്കിയിരുന്നു. ദഹിപ്പിച്ച ചാരം ഏറ്റുവാങ്ങി സംസ്‌കരിക്കാനാണ് കുടുംബത്തിന്റെ തീരുമാനം.
Content Summary: The body was transferred; Relatives have filed a complaint against the private hospital
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !