സെക്രട്ടേറിയറ്റിന് ബോംബ് ഭീഷണി. പോലീസ് ആസ്ഥാനത്തെ കൺട്രോൾ റൂമിലാണ് സന്ദേശമെത്തിയത്. പൊഴിയൂരിൽ നിന്നാണ് സന്ദേശമെത്തിയത്. ഈ സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ ബോംബ് സ്ക്വാഡ് വിശദമായി പരിശോധന നടത്തുകയാണ്.
അതേസമയം, ഫോൺ വിളിച്ചയാളെ തിരിച്ചറിഞ്ഞതായി പോലീസ് അറിയിച്ചു. തിരുവനന്തപുരം കുളത്തൂർ സ്വദേശി നിതിൻ ആണ് വ്യാജ ബോംബ് ഭീഷണി മുഴക്കിയതെന്നാണ് റിപ്പോർട്ട്. മനസികാസ്വാസ്ഥ്യം ഉള്ളയാളാണ് ഇയാളെന്നാണ് പ്രാഥമിക വിലയിരുത്തൽ.
രാവിലെ 11 മണിയോടെയാണ് പോലീസ് സ്‌റ്റേഷനിൽ സന്ദേശമെത്തിയത്. സെക്രട്ടേറിയറ്റിന് അകത്തും പുറത്തും ഉച്ചക്ക് ബോംബ് വെക്കുമെന്നാണ് സന്ദേശത്തിൽ പറഞ്ഞിരുന്നത്. ഇതോടെ പോലീസ് സന്ദേശത്തിന്റെ ഉറവിടം തേടിയുള്ള അന്വേഷണം ആരംഭിച്ചിരുന്നു.
Content Summary: Bomb threat at Secretariat: Phone caller arrested
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !