പൊന്നാനി: മാറഞ്ചേരിയിൽ സുഹൃത്തുക്കളായ മൂന്ന് സ്കൂൾ വിദ്യാർഥികളെ കാണാതായി. മാറഞ്ചേരി സ്വദേശികളായ മുഹമ്മദ് ആദിൽ (15), മുഹമ്മദ് നസൽ (15), ജഗനാഥൻ (15) എന്നിവരെയാണ് കഴിഞ്ഞ രണ്ടുദിവസമായി കാണാതായത്.
മാറഞ്ചേരി സര്‍ക്കാര്‍ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളായ മൂവരും ഒരേ ക്ലാസിലാണ് പഠിക്കുന്നത്. ബുധനാഴ്ച വൈകുന്നേരം ട്യൂഷന് പോകുന്നുവെന്നുപറഞ്ഞാണ് മൂവരും വീട്ടിൽനിന്നിറങ്ങിയത്. എന്നാൽ രാത്രിയായിട്ടും വീട്ടിൽ തിരിച്ചെത്താതിരുന്നതോടെ വീട്ടുകാർ ബന്ധുവീടുകളിൽ ഉൾപ്പെടെ അന്വേഷിച്ചു. എന്നിട്ടും വിവരമൊന്നും ലഭിക്കാതായതോടെ പെരുമ്പടപ്പ് പോലീസിൽ പരാതി നല്‍കുകയായിരുന്നു.
കുട്ടികൾ കുറ്റിപ്പുറം റെയില്‍വേ സ്റ്റേഷനിൽ എത്തിയിരുന്നുവെന്ന് പൊലീസ് പറയുന്നു. ഇവരുടെ കൈയിൽ മൊബൈൽ ഫോണില്ല. റെയിൽവേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഈ ദൃശ്യങ്ങൾ അടക്കം ഉപയോഗിച്ച് റെയിൽവേ സ്റ്റേഷനുകളും ബസ് സ്റ്റേഷനുകളും കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം തുടരുകയാണ്.
Content Highlights: Complaint that three school students who were friends are missing in Marancheri; Investigation based on CCTV footage
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !