അടുത്ത മാസം മുതല്‍ റേഷന്‍ കടകള്‍ക്ക് മാസത്തിലെ ആദ്യ പ്രവൃത്തി ദിനം അവധിയായിരിക്കും. ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ ആണ് ഇക്കാര്യം അറിയിച്ചത്.
റേഷന്‍ വ്യാപാരി സംഘടനകളുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനം.
ഒരു മാസത്തെ റേഷന്‍ വിതരണം അവസാനിച്ച് അടുത്ത മാസത്തെ റേഷന്‍ വിതരണം ആരംഭിക്കും മുമ്ബ് റേഷന്‍ വിഹിതം സംബന്ധിച്ച് ഇ പോസ് മെഷീനില്‍ ക്രമീകരണം വരുത്തേണ്ടതുണ്ട്. അതിനാല്‍ നിലവില്‍ മാസത്തെ ആദ്യത്തെ പ്രവൃത്തിദിനം വൈകീട്ടോടെയാണ് റേഷന്‍ വിതരണം ആരംഭിക്കാനാകുന്നത്.
ഈ സാഹചര്യത്തിലാണ് മാസത്തിലെ ആദ്യത്തെ പ്രവൃത്തി ദിനം അവധി വേണമെന്ന് റേഷന്‍ വ്യാപാരികള്‍ ആവശ്യമുന്നയിച്ചത്. നിലവില്‍ ഞായറാഴ്ചയും പൊതു അവധി ദിവസങ്ങളിലുമാണ് റേഷന്‍ കടകള്‍ക്ക് അവധിയുള്ളത്.
Content Highlights: Ration shops are closed on the first working day of the month
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !