Trending Topic: Latest

നാടിന്റെ വികസനത്തിന് കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ ഒരുമിച്ചു നിൽക്കണം: മുഖ്യമന്ത്രി പിണറായി വിജയൻ

0

നാടിന്റെ വികസനത്തിന് കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ ഒരുമിച്ചു നിൽക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോട്ടയ്ക്കൽ ആയുർവേദ കോളേജ് മൈതാനിയിൽ നടന്ന കോട്ടയ്ക്കൽ മണ്ഡലം നവകേരള സദസ്സിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു മുഖ്യമന്ത്രി. നാടാവണം നമുക്ക് വലുത്. ഇന്ന് ലോകത്തിന്റെ വികസനത്തിന്റെ ഭാഗമായുള്ള എല്ലാ സൗകര്യങ്ങളും കേരളത്തിലെ ജനങ്ങൾക്കും വേണം. നാടിന്റെ വികസനത്തിനായി ആവിഷ്‌കരിക്കുന്ന, രാഷ്ട്രീയമായി ബന്ധമില്ലാത്ത പദ്ധതികളും പരിപാടികളും പോലും ബഹിഷ്‌കരിക്കുന്ന നിലപാട് ശരിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 

നാടിന്റെ എല്ലാ ഭാഗത്തും വലിയ രീതിയിലുള്ള വികസന പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. അത് ജനങ്ങളുടെ ആവശ്യമാണ്. നവകേരളം കെട്ടിപ്പടുക്കുന്നതിലേക്കുള്ള വികസന പ്രവർത്തനങ്ങൾ പ്രതീക്ഷയോടെയാണ് ആളുകൾ കാണുന്നത്.
ആഗോളീകരണത്തിന് ബദൽ നയം നടപ്പാക്കുന്നതിനാൽ സംസ്ഥാനത്തെ സാമ്പത്തികമായി ശ്വാസം മുട്ടിക്കാനാണ് കേന്ദ്രസർക്കാറിന്റെ ശ്രമം. എന്നാൽ ദരിദ്രനെ അതിദരിദ്രൻ ആക്കാനല്ല അതിദാരിദ്ര്യം പൂർണമായും ഇല്ലായ്മ ചെയ്യാനാണ് സംസ്ഥാന സർക്കാരിന്റെ ശ്രമമെന്നും മുഖ്യമന്ത്രി പറഞ്ഞു. 
ചടങ്ങിൽ സംഘാടക സമിതി ചെയർമാൻ ഡോ. ഹുസൈൻ രണ്ടത്താണി അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ റോഷി അഗസ്റ്റിൻ, കെ.എൻ ബാലഗോപാൽ, പി പ്രസാദ് എന്നിവർ സംസാരിച്ചു. കോട്ടയ്ക്കൽ നിയോജകമണ്ഡലം നവകേരള സദസ്സ് നോഡൽ ഓഫീസർ എൻ.എം. മുഹമ്മദ് സക്കീർ സ്വാഗതവും വൈസ് ചെയർമാൻ വി.പി സകറിയ നന്ദിയും പറഞ്ഞു.


Content Summary: For the development of the country, parties should stand together irrespective of political differences: Chief Minister Pinarayi Vijayan

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !