കോട്ടയ്ക്കൽ:കാടാമ്പുഴ മരവട്ടത്ത് കഞ്ചാവ് വേട്ട.സംഭവത്തിൽ രണ്ടു മണ്ണാർക്കാട് സ്വദേശികൾ പിടിയിലായി.വ്യാഴാഴ്ച കോട്ടയ്ക്കൽ പൊലീസ് നടത്തിയ
വാഹന പരിശോധനയ്ക്കിടെ സംശയം തോന്നിയ യുവാക്കളെ തടഞ്ഞു വെയ്ക്കുകയായിരുന്നു. ഇതിനിടെ ഒരാൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഇയാളെ സാഹസികമായി പൊലീസ് പിടികൂടി. തുടർന്നു നടത്തിയ പരിശോധനയിൽ ഇവർ സഞ്ചരിച്ച സ്കൂട്ടറിന്റെ സീറ്റിനടിയിൽ നിന്നും ബാഗ് കണ്ടെടുത്തു.ബാഗിൽ രണ്ടു പൊതികളിലായി കഞ്ചാവ് കണ്ടെത്തി.3.400 കിലോഗ്രാം കഞ്ചാവാണ് പിടികൂടിയത്.
കേസിൽ മണ്ണാർക്കാട് സ്വദേശികളായ പെരുമണ്ണിൽ സക്കീർ ഹുസൈൻ, കണ്ടമംഗലം തടത്തിൽ റഹ്മത്ത് മോൻ എന്നിവരാണ് അറസ്റ്റിലായത്.
മണ്ണാർക്കാടുനിന്നെത്തി കോട്ടയ്ക്കൽ - കാടാമ്പുഴ -മരവട്ടം ഭാഗങ്ങളിൽ മൊത്ത വിതരണം നടത്താനായിരുന്നു പ്രതികൾ ലക്ഷ്യമിട്ടത്.
അറസ്റ്റിലായ റഹ്മത്ത് മോൻ മണ്ണാർക്കാട് സ്റ്റേഷനിൽ തട്ടിപ്പു കേസിൽ പ്രതിയാണെന്നും പൊലീസ് പറഞ്ഞു. ഇവർ സഞ്ചരിച്ച സ്കൂട്ടറും കസ്റ്റഡിയിലെടുത്തു.പ്രതികളെ വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കും.
എസ്.ഐ അമീറലി,ബിജു, ജിനേഷ്, അലക്സ്,
സുജിത്,രാജേഷ്,ബിനുകുമാർ, എന്നിവർ പരിശോധന സംഘത്തിലുണ്ടായിരുന്നു.
Content Highlights:Ganja poaching in Maravatta of Kadampuzha; two arrested
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !