മൂന്നാക്കൽ പള്ളിയിലെ നേർച്ചയും സ്വലാത്ത് വാർഷികവും നവംബർ 04, 05 തിയ്യതികളിൽ

0

വളാഞ്ചേരി: 
ജാതിമത ഭേതമന്യേ ജനലക്ഷങ്ങളുടെ തീർത്ഥാടന കേന്ദ്രമായ മലപ്പുറം ജില്ലയിലെ എടയൂർ മൂന്നാക്കൽ പള്ളിയിലെ സ്വലാത്ത് വാർഷികവും നേർച്ചയും ഈ മാസം 04, 05 (ശനി, ഞായർ ) തിയ്യതികളിലായി നടക്കും. പരിപാടികൾക്കുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സംഘാടകർ പറഞ്ഞു.

04-ാം തിയ്യതി ശനിയാഴ്ച അസർ നിസ്കാരത്തിന് ശേഷം മേലേപള്ളിയിൽ വെച്ച് നടക്കുന്ന ഖതമുൽ ഖുർആനോട്കൂടി പരിപാടികൾ ആരംഭിക്കും. മഗ് രിബിന് ശേഷം ജുമാ മസ്ജിദിൽ വെച്ച് നടത്തപ്പെടുന്ന സ്വലാത്ത് വാർഷികത്തിൽ മഹല്ല് ഖത്തീബ് ATM സാലിം ഫൈസി അധ്യക്ഷത വഹിക്കും. മഹല്ല് ഖാസി അൽ ഹാഫിള് സയ്യിദ് ഹുസൈൻ ബാഫഖി തങ്ങൾ പ്രാർത്ഥന നടത്തും. ഇൻ്ററിം മുതവല്ലി കെ. രായിൻകുട്ടി സ്വാഗതം പറയും. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡൻ്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങൾ ഉദ്ഘാടന കർമ്മം നിർവ്വഹിക്കും. സയ്യിദ് ഉണ്ണിക്കോയ തങ്ങൾ കരുവമ്പലം, കുഞ്ഞാലു മുസ്ല്യാർ തുടങ്ങിയവർ സംസാരിക്കും. തുടർന്ന് നടക്കുന്ന സ്വലാത്ത് മജ്‌ലിസിന് അബ്ദുൽ വാഹിദ് മുസ്ല്യാർ അത്തിപ്പറ്റ നേതൃത്വം നൽകും. സയ്യിദ് അബ്ദുർ റഹ്മാൻ  മുത്തുക്കോയ തങ്ങൾ വല്ലപ്പുഴ ദുആക്ക് നേതൃത്വം നൽകും. പള്ളി എക്സിക്യുട്ടിവ് ഒഫീസർ കെ.എം മുഹമ്മദ് സക്കീർ നന്ദി പറയും. 05 ന് ഞായറാഴ്ച രാവിലെ 10 മണിക്ക് മൗലീദ് പാരായണവും
 തുടർന്ന്  അന്നദാനവും നടക്കും.

Content Highlights: Vow and Salat Anniversary at Munnakal Church on November 04 and 05
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:
Tags

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !